Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.എസ്​.ജിക്ക്​...

പി.എസ്​.ജിക്ക്​ തോൽവി; പരാജയമറിയാതെ 41 മത്സരങ്ങളിലെ കുതിപ്പിന്​ സ്വന്തം മൈതാനത്ത്​ വിരാമം

text_fields
bookmark_border
പി.എസ്​.ജിക്ക്​ തോൽവി; പരാജയമറിയാതെ 41 മത്സരങ്ങളിലെ കുതിപ്പിന്​ സ്വന്തം മൈതാനത്ത്​ വിരാമം
cancel

പാരിസ്​: ഫ്രഞ്ച്​ ലീഗിൽ 41 മത്സരങ്ങളിൽ പരാജയമറിയാതെയുള്ള പി.എസ്​.ജിയുടെ കുതിപ്പിന്​ സ്വന്തം മൈതാനത്ത്​ വിരാമം. റെന്നസാണ്​ ഏകപക്ഷീയമായ രണ്ട്​ ഗോളുകൾക്ക്​ ചാമ്പ്യന്മാരെ അട്ടിമറിച്ചത്​. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 52ാം മിനിറ്റിൽ ബെഞ്ചമിൻ ബൗറിഗെയ്ദ് ആണ് പെനാൽറ്റിയിലൂടെ റെന്നെസി​​െൻറ ആദ്യ ഗോൾ നേടിയത്. 71ാം മിനിറ്റിൽ അഡ്രിയാൻ ഹുനോ വിജയഗോൾ നേടി. 

സീസൺ​ അവസാനത്തോടെ വിരമിക്കുന്ന തിയാഗോ മോട്ടക്കും പടിയിറങ്ങുന്ന കോച്ച്​ ഉനായ്​ എംറിക്കും വീരോചിത വിടവാങ്ങൽ ഒരുക്കാനുള്ള സഹതാരങ്ങളുടെ ശ്രമങ്ങളാണ്​ പാർക്ക്​ ഡി പ്രിൻസസിൽ പരാജയപ്പെട്ടത്​. 

സൂപ്പർ താരം എഡിസൺ കവാനിയില്ലാതെയാണ്​ പി.എസ്​.ജി കളിക്കാനിറങ്ങിയത്​. നിലവിൽ പി.എസ്​.ജിക്ക്​ 37 മത്സരങ്ങളിൽനിന്ന്​ 92 പോയൻറാണുള്ളത്​. അത്രതന്നെ മത്സരങ്ങളിൽനിന്ന്​ 57 പോയൻറുള്ള റെന്നസ്​ അഞ്ചാം സ്​ഥാനക്കാരായി യൂറോപ്പ ലീഗ്​ ബെർത്ത്​ സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpsgmalayalam newssports news
News Summary - PSG- Sports news
Next Story