Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റയലിനോടേറ്റ തോൽവി മറക്കാൻ ഫ്രഞ്ച് ലീഗിൽ ഗോളടിച്ചുകൂട്ടി പി.എസ്.ജി
text_fieldsbookmark_border
പാരിസ്: ചാമ്പ്യൻസ് ലീഗിൽ റയലിനോടേറ്റ തോൽവി മറക്കാൻ ഫ്രഞ്ച് ലീഗിൽ ഗോളടിച്ചുകൂട്ടി പി.എസ്.ജി. അവസാന സ്ഥാനക്കാരായ മിറ്റ്സിനെതിരെ 5-0ത്തിനായിരുന്നു മുൻ ചാമ്പ്യന്മാർ ജയിച്ചുകയറിയത്.
നെയ്മറില്ലാതെ മത്സരത്തിനിറങ്ങിയ പി.എസ്.ജിക്ക് എംബാപ്പെ, ഡിമരിയ എന്നിവരായിരുന്നു സ്ട്രൈക്കർമാർ.
അഞ്ചാം മിനിറ്റിൽ തോമസ് മ്യൂനിയർ ഗോൾ വേട്ടക്ക് തുടക്കംകുറിച്ചപ്പോൾ, ഫ്രഞ്ച് താരം ക്രിസ്റ്റഫർ എൻകുൻകു(20, 28), എംബാപ്പെ (45), തിയാഗോ സിൽവ (82) എന്നിവർ പട്ടിക പൂർത്തിയാക്കി. 29 മത്സരങ്ങളിൽ 77 പോയൻറുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. സ്ട്രോസ്ബർഗിനെ 1^3ന് തോൽപിച്ച് 63 പോയൻറുമായി മോണകോ രണ്ടാം സ്ഥാനത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
