കവാനിക്ക് ഡബ്ൾ; വലനിറച്ച് പി.എസ്.ജി
text_fieldsപാരിസ്: ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിനോടേറ്റ തോൽവിയിൽനിന്ന് ഗോൾവേട്ടയോടെ പി.എസ്.ജിയുടെ തിരിച്ചുവരവ്. ഫ്രഞ്ച് ലീഗിൽ സ്ട്രോസ്ബർഗിനെ 5-2ന് തോൽപിച്ചാണ് പി.എസ്.ജി വിജയവഴിയിലെത്തിയത്.
ആറാം മിനിറ്റിൽതന്നെ എതിർവലയിൽ സ്ട്രോസ്ബർഗ് പന്തെത്തിച്ചെങ്കിലും നാലു മിനിറ്റിനിടെ ജൂലിയൻ ഡ്രാക്സ്ലറിലൂടെ പി.എസ്.ജി ഒപ്പം പിടിച്ചു. പിന്നാലെ നെയ്മർ (21), എയ്ഞ്ചൽ ഡി മരിയ (22), എഡിൻസൺ കവാനി (73, 79) എന്നിവരും ഗോൾ നേടിയതോടെ സ്ട്രോസ്ബർഗ് തോൽവി ഉറപ്പിച്ചു.
സ്റ്റീഫൻ ബോക്കനാണ് സ്ട്രോസ്ബർഗിെൻറ മറ്റൊരു ആശ്വാസ ഗോൾ നേടിയത്. 68 പോയൻറുമായി ഒന്നാമതുള്ള പി.എസ്.ജി രണ്ടാം സ്ഥാനത്തുള്ള മോണകോയേക്കാൾ 12 പോയൻറ് മുന്നിലാണ്.
