പി.എസ്.ജിക്ക് ജയം; മോണകോക്ക് സമനില
text_fieldsപാരിസ്: നാൻെൻറസിനെ തോൽപിച്ച് ഫ്രഞ്ച് ഗ്ലാമർ ക്ലബ് പി.എസ്.ജി വിജയക്കുതിപ്പ് തുടർന്നപ്പോൾ മോണകോക്ക് അപ്രതീക്ഷിത സമനില. അമിനസാണ് നിലവിലെ ചാമ്പ്യന്മാരായ മോണകോയെ സമനിലയിൽ തളച്ചത്. ഇതോടെ ലീഗ് ഒന്നിൽ ഇരുവരുടെയും പോയൻറ് വ്യതാസം ആറായി വർധിച്ചു. ക്ലൗഡിയോ റെനയേരി പരിശീലിപ്പിക്കുന്ന നാൻെൻറസിനെ 4-1നാണ് പി.എസ്.ജി തകർത്തത്. എഡിസൺ കവാനി (38, 79), എയ്ഞ്ചൽ ഡി മരിയ (42), യാവിയർ പസ്റ്റോറെ (65) എന്നിവരാണ് പി.എസ്.ജിയുടെ ഗോൾ നേടിയത്. അതേസമയം, അമിനസ് 1-1നാണ് നിലവിലെ ചാമ്പ്യന്മാരായ മോണകോയെ സമനിലയിൽ തളച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
