പ​ണ​ക്കി​ലു​ക്ക​ത്തി​ൽ പി.​എ​സ്.​ജി മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ ക​ട​ത്തി​വെ​ട്ടി ഒ​ന്നാം സ്ഥാ​ന​ത്ത്​

23:36 PM
14/02/2020

പാ​രി​സ്​: ലോ​ക ഫു​ട്​​ബാ​ളി​ലെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​ ഇ​നി ഫ്ര​ഞ്ച്​ ചാ​മ്പ്യ​ൻ​മാ​രാ​യ പാ​രി​സ്​ സ​​െൻറ്​ ജെ​ർ​മെ​യ്​​ൻ (പി.​എ​സ്.​ജി). സോ​ക്ക​റെ​ക്​​സ്​ ഫു​ട്​​ബാ​ൾ ഫി​നാ​ൻ​സ്​ 100 റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ മ​റി​ക​ട​ന്നാ​ണ്​ ഖ​ത്ത​ർ സ്​​പോ​ർ​ട്​​സ്​ ഇ​ൻ​വെ​സ്​​റ്റ്​​മ​​െൻറി​​​െൻറ അ​ധീ​ന​ത​യി​ലു​ള്ള പി.​എ​സ്.​ജി ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ണ​ക്കി​ലു​ക്ക​മു​ള്ള ക്ല​ബാ​യി മാ​റി​യ​ത്.

ജ​ർ​മ​ൻ ക്ല​ബാ​യ ബ​യേ​ൺ മ്യൂ​ണി​ക്ക്​ മൂ​ന്നാ​മ​തും സ്​​പാ​നി​ഷ്​ ക്ല​ബാ​യ റ​യ​ൽ മ​ഡ്രി​ഡ്​ അ​ഞ്ചാ​മ​തു​മെ​ത്തി​യ​പ്പോ​ൾ ഇം​ഗ്ലീ​ഷ്​ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ എ​ട്ട്​ സ്ഥാ​ന​ങ്ങ​ൾ താ​ഴ്ന്ന്​ ആ​ദ്യ 10ൽ​നി​ന്നും പു​റ​ത്താ​യി. 12ാം സ്ഥാ​ന​ത്തു​ള്ള ബാ​ഴ്​​സ​ലോ​ണ​യാ​ണ്​ ആ​ദ്യ 10ൽ​നി​ന്നും പു​റ​ത്താ​യ മ​റ്റൊ​രു പ്ര​മു​ഖ ക്ല​ബ്. 

നി​ല​വി​ലെ ടീ​മി​​െൻറ മൂ​ല്യം, മ​റ്റ്​ ആ​സ്​​തി​ക​ൾ, അ​ക്കൗ​ണ്ടി​ലു​ള്ള തു​ക​യും നി​ക്ഷേ​പ​വും, മൊ​ത്തം ക​ടം എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ത​യാ​റാ​ക്കു​ന്ന ഫു​ട്​​ബാ​ൾ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ഡ​ക്​​സ് (എ​ഫ്.​എ​ഫ്.​ഐ)​ സ്​​കോ​റി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പി.​എ​സ്.​ജി 5.318 എ​ഫ്.​എ​ഫ്.​ഐ സ്​​കോ​ർ നേ​ടി​യ​പ്പോ​ൾ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്ക്​ 5.197 സ്​​കോ​റാ​ണു​ള്ള​ത്. ക​ട​ത്തി​​​െൻറ കാ​ര്യ​ത്തി​ൽ പി.​എ​സ്.​ജി  58 ദ​ശ​ല​ക്ഷം പൗ​ണ്ട്​ കു​റ​വ്​ വ​രു​ത്തി​യ​പ്പോ​ൾ സി​റ്റി​യു​ടെ ക​ടം 75 ദ​ശ​ല​ക്ഷം പൗ​ണ്ട്​ കൂ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

പു​തി​യ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ ചു​​വ​ടു​മാ​റി​യ​തോ​ടെ ആ​സ്തി മൂ​ല്യം 830 ദ​ശ​ല​ക്ഷം പൗ​ണ്ട്​ വ​ർ​ധി​ച്ച​തി​നാ​ൽ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​ർ നാ​ലാം സ്​​ഥാ​നം നി​ല​നി​ർ​ത്തി. ടീ​മി​​​െൻറ മൂ​ല്യം 22 ശ​ത​മാ​നം വ​ർ​ധി​ച്ച​തി​നാ​ൽ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ ലി​വ​ർ​പൂ​ൾ മൂ​ന്നു​​ സ്ഥാ​നം മു​ക​ളി​ലേ​ക്ക്​ ക​യ​റി എ​ട്ടി​ലെ​ത്തി. ക​ട​വും ടീം ​മൂ​ല്യ​ത്തി​ലെ ഇ​ടി​വു​മാ​ണ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ 16ാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. 

ആ​ദ്യ 100 ക്ല​ബു​ക​ളി​ൽ 18 ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബു​ക​ളും അ​മേ​രി​ക്ക​ൻ മേ​ജ​ർ സോ​ക്ക​ർ ലീ​ഗി​ലെ 17 ക്ല​ബു​ക​ളും ഇ​ടം നേ​ടി. 

● ടോ​പ്​ 25
1. പി.​എ​സ്.​ജി (ഫ്രാ​ൻ​സ്)
2. മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി (ഇം​ഗ്ല​ണ്ട്) 
3. ബ​യേ​ൺ മ്യൂ​ണി​ക് (ജ​ർ​മ​നി)
4. ടോ​ട്ട​ൻ​ഹാം (ഇം​ഗ്ല​ണ്ട്)
5. റ​യ​ൽ മ​ഡ്രി​ഡ് (സ്​​പെ​യി​ൻ)​
6. ആ​ഴ്​​സ​ന​ൽ (ഇം​ഗ്ല​ണ്ട്)
7. ചെ​ൽ​സി (ഇം​ഗ്ല​ണ്ട്)
8. ലി​വ​ർ​പൂ​ൾ (ഇം​ഗ്ല​ണ്ട്)
9. യു​വ​ൻ​റ​സ്​ (ഇ​റ്റ​ലി)
10. ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ട്​ 
     (ജ​ർ​മ​നി)
11. അ​ത്​​ല​റ്റി​ക്കോ മ​ഡ്രി​ഡ്​ 
     (സ്​​പെ​യി​ൻ)​
12. ബാ​ഴ്​​സ​ലോ​ണ (സ്​​പെ​യി​ൻ)​
13. ആ​ർ.​ബി ലെ​പ്​​സി​ഷ്​ (ജ​ർ​മ​നി)
14. ഹോ​ഫെ​ൻ​ഹെ​യിം (ജ​ർ​മ​നി)
15. ഗ്വാ​ങ്​​ചൗ എ​വ​ർ​ഗ്രാ​ൻ​ഡെ
     (ചൈ​ന)
16. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​  
     (ഇം​ഗ്ല​ണ്ട്)
17. നാ​പോ​ളി (ഇ​റ്റ​ലി)
18. ലോ​സ്​ എ​യ്​​ഞ്ച​ല​സ്​ എ​ഫ്.​സി 
     (അ​മേ​രി​ക്ക)
19. ബ​യ​ർ ലെ​വ​ർ​കു​സ​ൻ 
     (ജ​ർ​മ​നി)
20. മൊ​ണാ​കോ (ഫ്രാ​ൻ​സ്)
21. ലെ​സ്​​റ്റ​ർ സി​റ്റി  (ഇം​ഗ്ല​ണ്ട്)
22. എ​ൽ.​എ ഗാ​ല​ക്​​സി  (അ​മേ​രി​ക്ക)
23. സെ​നി​ത്​ സ​െൻറ്​ 
     പീ​റ്റേ​ഴ​സ്​​ബ​ർ​ഗ്​ (റ​ഷ്യ)
24. ന​ഗോ​യ ഗ്രാ​മ്പ​സ്​ (ജ​പ്പാ​ൻ)
25. ഇ​ൻ​റ​ർ മി​ലാ​ൻ (ഇ​റ്റ​ലി)

Loading...
COMMENTS