പി.എസ്.ജിക്ക് നിറംമങ്ങിയ ജയം
text_fields
പാരിസ്: ബാഴ്സലോണയോട് ചാമ്പ്യൻസ്ലീഗിൽ നാണംകെട്ട തോൽവിവാങ്ങിയതിനുശേഷം ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ പി.എസ്.ജിക്ക് നിറംമങ്ങിയ ജയം. അവസാന സ്ഥാനക്കാരായ ലോറൻറിനോടാണ് 2-1ന് പി.എസ്.ജി രക്ഷെപ്പട്ടത്. ചാമ്പ്യൻസ് ലീഗിലേറ്റ തിരിച്ചടിമറക്കാനായി ഗോളടിച്ചുകൂട്ടാൻ പി.എസ്.ജി കരുതിയെങ്കിലും ലോറെൻറയുടെ തട്ടകത്തിൽ പ്രതിരോധം കാഴ്ചവെച്ചതോടെ തന്ത്രം പൊളിയുകയായിരുന്നു. ലോറൻസ് താരം ബെഞ്ചമിൻ ജന്നറ്റിെൻറ 28ാം മിനിറ്റിലെ സെൽഫിയിലാണ് പി.എസ്.ജി ആദ്യം മുന്നിലെത്തുന്നത്. പിന്നീട് രണ്ടാം പകുതിയിലെ 50ാം മിനിറ്റിൽ ക്രിസ്റ്റഫർ ഒരു ഗോൾ കൂടെനേടി ടീമെന സുരക്ഷിതമാക്കിയെങ്കിലും ലോറെൻറതാരം മിഖായേൽ സിയാനി ഗോൾ നേടി എതിരാളികളെ െഞട്ടിച്ചു. പിന്നീട് ഇരു ടീമുകളും അതിവേഗത്തിൽ കളത്തിൽ നിറെഞ്ഞങ്കിലും ആരും ഗോൾ കെണ്ടത്തിയില്ല. സീരി എയിലെ മത്സരത്തിൽ പലർമോയെ 3-ന് റോമ തോൽപിച്ചു. സ്റ്റീഫൻ എൽഷർവെ, എഡിൻ സെേകാ, ബ്രൂണോ പെരസ് എന്നിവർ ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
