ശസ്ത്രക്രിയ കഴിഞ്ഞു; നെയ്മറിന് തിരിച്ചുവരവ് ജൂണിൽ
text_fieldsബെലോഹൊറിസോണ്ട: ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് നെയ്മർ പന്തുതട്ടിത്തുടങ്ങാൻ എത്രനാൾ കാത്തിരിക്കണം. ബ്രസീലിൽ മാത്രമല്ല, േലാകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെയും ആകാംക്ഷയാണിപ്പോൾ നെയ്മർ. ശനിയാഴ്ച പുലർച്ചക്ക് ബെലോ ഹൊറിസോണ്ടയില മാറ്റർ ഡേ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ സ്റ്റാർ സ്ട്രൈക്കർക്ക് മൂന്നു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
അങ്ങനെയെങ്കിൽ ജൂൺ 14ന് ആരംഭിക്കുന്ന ലോകകപ്പിന് ഏതാനും ദിവസം മുമ്പ് മാത്രമേ നെയ്മറിന് കളത്തിലിറങ്ങാനാവൂ. ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറിനു കീഴിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഒന്നര മണിക്കൂറിലേറെ നീണ്ടതായി അദ്ദേഹം അറിയിച്ചു. താരത്തിന് പിന്തുണയുമായി കാമുകി ബ്രൂണ മാർക്വിസെൻ, അമ്മ, സഹോദരി എന്നിവരുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
