Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപൗരത്വ ബിൽ പ്രതിഷേധം:...

പൗരത്വ ബിൽ പ്രതിഷേധം: ഐ.എസ്​.എൽ,രഞ്​ജി ട്രോഫി മത്സരങ്ങൾ മാറ്റിവെച്ചു

text_fields
bookmark_border
isl-postponed
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുന്ന അസമിലെ ഗുവാഹത്തിയിൽ ഇന്ന്​ നടക്കേണ്ടിയിരുന്ന ഐ.എസ്​.എൽ മത്സരം മാറ്റിവെച്ചു. ത്രിപുരയിലെയും അസമിലെയും രഞ്​ജി ട്രോഫി ക്രിക്കറ്റ്​ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്​. കളിക്കാരുടെയും ആരാധകരുടെയും സംഘാടകരുടെയും സുരക്ഷ കണക്കിലെടുത്താണ്​ തീരുമാനം.

ഗുവാഹത്തിയിൽ ഉൾപ്പെടെ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഐ.എസ്​.എൽ​ മത്സരം ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവെച്ചത്​. ഇന്ദിരാഗാന്ധി അത്​ലറ്റിക്​ സ്​റ്റേഡിയത്തിൽ നോർത്ത്​ ഈസ്റ്റ്​ യുണൈറ്റഡും ചെന്നൈയിൻ എഫ്​.സിയും തമ്മിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്​.

മത്സരം നടക്കുന്നത്​ സംബന്ധിച്ച്​ ബുധനാഴ്​ചയും അനിശ്ചിതത്വം നിലനിന്നിരുന്നു. ഇരു ടീമുകളും പരിശീലനത്തിനും ഇറങ്ങിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLrenji trophymalayalam newssports newsGuwahatiCitizenship Amendment Act
News Summary - protest against CAB; ISL, Renji trophy matches postponed -sports news
Next Story