പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം ഫോേട്ടാഫിനിഷിലേക്ക്
text_fieldsമാഞ്ചസ്റ്റർ: ലിവർപൂൾ ആരാധകരുടെ കാത്തിരിപ്പിന് ഫലമുണ്ടായില്ല. മാഞ്ചസ്റ്റർ ഡ ർബിയും ജയിച്ച് സിറ്റി മുന്നോട്ടു തന്നെ. മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ യുനൈറ്റഡിനെ 2-0ത്തി ന് മാഞ്ചസ്റ്റർ സിറ്റി തോൽപിച്ചു. ബെർണാഡോ സിൽവയും ലെറോയ് സാനെയുമാണ് െപപ്പ് ഗ ്വാർഡിയോളയുടെ ഗ്ലാമർ സംഘത്തിന് വിലപ്പെട്ട മൂന്ന് പോയൻറ് സമ്മാനിച്ചത്.
ഇതേ ാടെ, കിരീടം നിലനിർത്താനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ വഴി ഏറക്കുറെ എളുപ്പമായി. ബേൺ ലി, ലെസ്റ്റർ സിറ്റി, ബ്രൈറ്റൻ ഹോവൻ എന്നിവർക്കെതിരെയാണ് സിറ്റിയുടെ ബാക്കി മത്സരങ്ങൾ. 35 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, സിറ്റി 89 പോയൻറുമായി ഒന്നാമതാണ്. ലിവർപൂൾ 88 പോയൻറുമായി തൊട്ടുപിറകിലും. തങ്ങളുടെ കളികളെല്ലാം ജയിച്ചാൽ സിറ്റിക്ക് ലിവർപൂളിനെ ഭയക്കാതെ കിരീടമുയർത്താം.
എന്നാൽ, ഒന്നിൽ പിഴച്ചാൽ മൂന്നടിയുമായി ലിവർപൂളിന് മുന്നേറുകയും ചെയ്യാം. ഹഡേർസ്ഫീൽഡ് ടൗൺ, ന്യൂകാസിൽ യുനൈറ്റഡ്, വോൾവർഹാംപ്റ്റൺ എന്നിവരാണ് യുർഗൻ ക്ലോപ് സംഘത്തിെൻറ ഇനിയുള്ള എതിരാളികൾ. നീണ്ട 29 വർഷത്തെ പ്രീമിയർ ലീഗ് കിരീട കാത്തിരിപ്പ് അവസാനിപ്പിക്കാൻ ലിവർപൂളിന് എല്ലാം മത്സരത്തിലും ജയിക്കുകയും സിറ്റിക് അടിപതറുകയും വേണം.
ഒരിടവേളക്കുശേഷം വീണ്ടും കഷ്ടകാലത്തിലേക്ക് വീണ മാഞ്ചസ്റ്റർ യുനൈറ്റഡിന് അവസാന ഒമ്പത് മത്സരങ്ങളിൽ ഇത് ഏഴാം തോൽവിയാണ്. പ്രീമിയർ ലീഗ് സീസണിൽ ഒമ്പതാം തോൽവിയും. നിലവിൽ 64 പോയൻറുമായി ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ ഇതോടെ പരിതാപകരമായി.
ആവേശകരമായ മത്സരത്തിൽ രണ്ടാം പകുതിയാണ് മാഞ്ചസ്റ്റർ സിറ്റി രണ്ടു ഗോളുകളും നേടുന്നത്. 54ാം മിനിറ്റിൽ ബെർണാഡോ സിൽവയും 66ാം മിനിറ്റിൽ പകരക്കാരനായെത്തിയ ലിറോയ് സാനെയുമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് വലയിൽ പന്തെത്തിച്ചത്.
അടിതെറ്റി ആഴ്സനൽ
കിരീട പ്രതീക്ഷ ഏന്നേ നഷ്ടമായെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയായിരുന്നു ഉനയ് എംറിയുടെ ആഴ്സനൽ കണ്ണുവെച്ചത്. ചെൽസി, ബേൺലിയോട് അപ്രതീക്ഷിത സമനിലയായതോടെ നാലാം സ്ഥാനം പിടിച്ചെടുത്ത് സ്വപ്നക്കുതിപ്പിന് സാധ്യതയുമുണ്ടായിരുന്നു. പക്ഷേ, വോൾവർഹാംപ്റ്റൺ ‘ചതിച്ചു’. അട്ടിമറിക്കാർ എന്ന വിളിപ്പേരുള്ള ഇൗ സംഘം ഗണ്ണേഴ്സിനെ 3-1ന് തകർത്തു. ആദ്യ പകുതിയിൽ റൂബൻ നവാസ് (28), മാറ്റ് ഡൊഹെർടി (37), ഡീഗോ ജോട്ട (45) എന്നിവരാണ് ഗോൾ നേടിയത്. ഗണ്ണേഴ്സിെൻറ ആശ്വാസ ഗോൾ സോക്രട്ടീസ്, (80) നേടി. 66 പോയൻറുള്ള ആഴ്സനലിന് ഇതോടെ തൊട്ടുമുന്നിലുള്ള ചെൽസിയെ (67) മറികടക്കാനുള്ള അവസരം നഷ്ടമായി. ടോട്ടൻഹാമാണ് 70 പോയൻറുമായി മൂന്നാമത്. വോൾവർഹാംപ്റ്റൺ 51 പോയൻറുമായി ഏഴാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
