Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജഴ്​സിയിൽ ‘ബ്ലാക്​​...

ജഴ്​സിയിൽ ‘ബ്ലാക്​​ ലൈവ്​സ്​ മാറ്റർ’; വംശീയതയെ കിക്ക്​ചെയ്യാൻ പ്രീമിയർ ലീഗ്​ 

text_fields
bookmark_border
ജഴ്​സിയിൽ ‘ബ്ലാക്​​ ലൈവ്​സ്​ മാറ്റർ’; വംശീയതയെ കിക്ക്​ചെയ്യാൻ പ്രീമിയർ ലീഗ്​ 
cancel

ലണ്ടൻ: ജൂൺ 17ന്​ കിക്കോഫ്​ കുറിക്കുന്ന ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ പന്തുരുളുന്നത്​ വംശീയതക്കും വർണവെറിക്കുമെതിരായ താക്കീതോടെ. ആദ്യ റൗണ്ടിലെ മത്സരങ്ങളിൽ കളിക്കാരുടെ ജഴ്സി​യിൽ പേരിനു പകരം കാണുക ‘കറുത്തവനും ജീവിക്കണം’ (ബ്ലാക്​​ ലൈവ്​സ്​ മാറ്റർ) എന്ന പ്രചാരണ വാചകമാവും. 

അമേരിക്കയിൽ വംശവെറിയനായ പൊലീസുകാരൻ കഴുത്തുഞെരിച്ച്​ കൊലപ്പെടുത്തിയ ‘ജോർജ്​ ​േഫ്ലായ്​ഡിന്​’ ആദരമർപ്പിച്ച്​ കളി തുടങ്ങാനുള്ള ക്ലബുകളുടെ തീരുമാനത്തിന്​ അധികൃതരും അനുമതി നൽകി. ​ജഴ്​സിയുടെ പിറകിൽ പേരിന്​ പകരം കാമ്പയിൻ തലക്കെട്ടും, മുന്നിൽ ലോഗോയും പ്രദർശിപ്പിക്കും. ​

േഫ്ലായ്​ഡിന്​ ആദരവുമായി നേരത്തെതന്നെ വിവിധ ക്ലബുകളും താരങ്ങളും രംഗത്തെത്തിയിരുന്നു. പരിശീലനത്തിനിടെ കറുത്ത കുപ്പായമണിഞ്ഞും, കാൽമുട്ടിൽ കുത്തിയിരുന്ന്​ ബ്ലാക്​ പവർ സല്യൂട്ട്​ നൽകിയുമാണ്​ അവർ ആദരമർപ്പിച്ചത്​. കോവിഡിൽ മരണപ്പെട്ടവർക്കും, ആരോഗ്യ പ്രവർത്തകർക്കും ആദരമർപ്പിച്ച്​ കിക്കോഫിന്​ മുമ്പ്​ ഒരു മിനിറ്റ്​ മൗനമാചരിക്കും. 

ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ പി.എഫ്​.എയുടെ നിർദേശം അനുസരിച്ചു എല്ലാ ടീമുകളുടെയും നായകന്മാർ പങ്കെടുത്ത ഓൺലൈൻ കോൺഫറൻസിന് ശേഷമാണ് ഈ തീരുമാനം എടുത്തത്​. കഴിഞ്ഞ ദിവസം ജർമൻ കപ്പ് സെമിയിൽ ബയേൺ മ്യൂണിക്കിനെ നേരിട്ട ഫ്രാങ്ക്ഫുർട്ട്​ ടീമംഗങ്ങൾ സമാനമായി ജഴ്​സിയണിഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eplsports newsGeorge Floydblacks lives matter
News Summary - Premier League teams could have 'Black Lives Matter' -sports news
Next Story