പ്രീമിയർ ലീഗിലും ഗാലറിമുടക്കമോ...?
text_fieldsലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ കായികമത്സരങ്ങളിൽ കാണികളെ വ ിലക്കുന്നത് പരിഗണിക്കുന്നു. പ്രീമിയർ ലീഗ് ഉൾപ്പെടെ എല്ലാ മത്സരങ്ങളും അടച്ചിട്ട വേദിയിൽ നടത്തുന്നത് ചർച്ചചെയ്യാൻ ബന്ധപ്പെട്ട കായിക അധികൃതരുടെ അടിയന്തര യോഗം ബ്രിട്ടീഷ് സർക്കാർ വിളിച്ചുചേർത്തിട്ടുണ്ട്. ഫുട്ബാളിനു പുറമെ കുതിരപ്പന്തയ മത്സരങ്ങളുടെ വേദികളിലും പ്രവേശനം വിലക്കപ്പെട്ടേക്കും.
വൈറസ് ബാധ പ്രായമായവരെ കൂടുതൽ അപകടപ്പെടുത്തുമെന്നതിനാൽ 70 കഴിഞ്ഞവർ ഗാലറികളിലെത്തുന്നതും യോഗം വിലക്കിയേക്കും. യൂറോപ്യൻ രാജ്യങ്ങളായ ഗ്രീസ്, ബൾഗേറിയ എന്നിവ എല്ലാ കായിക മൽസരങ്ങളും അടച്ചിട്ട വേദിയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഗ്രീസിൽ 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബൾഗേറിയയിൽ എല്ലാ ഫുട്ബാൾ ലീഗുകളെയും വിലക്ക് ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
