Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുനൈറ്റഡിന് സമനില; ആഴ്സനലിന് ജയം
text_fieldsbookmark_border
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കഷ്ടകാലം മാറുന്നില്ല. 13ാം മത്സരത്തിനിറങ്ങിയ മൗറീന്യോയുടെ ടീമിനെ വെസ്റ്റ്ഹാം യുനൈറ്റഡ് 1-1ന് സമനിലയില്‍ തളച്ചു. മറ്റൊരു മത്സരത്തില്‍ ആഴ്സനല്‍ 3-1ന് ബേണ്‍മൗതിനെ തോല്‍പിച്ച് തിരിച്ചുവരവ് നടത്തി. അലക്സിസ് സാഞ്ചസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, തിയോ വാല്‍കോട്ടിന്‍െറ വകയായിരുന്നു മറ്റൊരു ഗോള്‍. യുനൈറ്റഡിനെതിരെ വെസ്റ്റ്ഹാം രണ്ടാം മിനിറ്റില്‍ ഡിയഫ്ര സാകോയിലൂടെ സ്കോര്‍ ചെയ്തു. സ്ളാറ്റന്‍ ഇബ്രാഹിമോവിചാണ് സമനില ഗോള്‍ നേടിയത്. ആഴ്സനലിന് 28ഉം യുനൈറ്റഡിന് 20ഉം പോയന്‍റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
