വലനിറെയ സിറ്റി
text_fieldsലണ്ടൻ: ലോകകപ്പ് േയാഗ്യത മത്സരങ്ങൾക്കുള്ള ഇടവേള കഴിഞ്ഞ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആദ്യ മത്സരങ്ങൾക്കെത്തിയ മാഞ്ചസ്റ്റർ സിറ്റി ഗോൾമഴ െപയ്യിച്ച് പ്രീമിയർ ലീഗിലെ പോരാട്ടത്തിന് തുടക്കമിട്ടു. സ്റ്റോക് സിറ്റിയെ 7^2ന് തോൽപിച്ചാണ് മാഞ്ചസ്റ്റർ ലീഗിലെ കുതിപ്പ് തുടർന്നത്. ലിവർപൂളിനോട് മാഞ്ചസ്റ്റർ യുനൈറ്റഡ് സമനില വഴങ്ങിയതോടെ, എട്ടു മത്സരങ്ങളിൽ 22 പോയൻറുമായി ഒന്നാം സ്ഥാനം സിറ്റി പിടിച്ചെടുത്തു.
ആവേശം നിറഞ്ഞ പോരിൽ സിറ്റിയുടെ മുൻനിര താരങ്ങളെല്ലാം ഗോൾ നേടി. ഗബ്രിയേൽ ജീസസാണ് (17) ഗോൾ പൂരത്തിന് തിരികൊളുത്തിയത്. റഹീം സ്റ്റർലിങ് (19), ഡേവിഡ് സിൽവ (27), ഗബ്രിയേൽ ജീസസ് (55), ഫെർണാഡീന്യോ (60), ലിറോയ് സാനെ (62), ബെർണാഡോ സിൽവ (79) എന്നിവർ ഗോളാക്കി സ്റ്റോക്സിെൻറ കഥകഴിച്ചു.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ചെൽസിയെ ക്രിസ്റ്റൽ പാലസ് അട്ടിമറിച്ചു. 2^1നാണ് ചാമ്പ്യൻപടയെ പാലസ് മുട്ടുകുത്തിച്ചത്.
11ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതാണ് ചാമ്പ്യന്മാർക്ക് തിരിച്ചടിയയാത്. മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ബേൺമൗത്തിനെയും സ്വാൻസീ സിറ്റി ഹഡേർസ് ഫീൽഡിനെയും തോൽപിച്ചു.
ആൻഫീൽഡിൽ ലിവർപൂൾ^മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഒരു തവണപോലും വലകുലുങ്ങാതെ സൂപ്പർ പോര് അവസാനിച്ചതോടെ നേട്ടം മാഞ്ചസ്റ്റർ യുനൈറ്റഡിനുതന്നെ.
എട്ടു മത്സരം പൂർത്തിയായപ്പോൾ, പുതിയ സീസണിൽ മാഞ്ചസ്റ്ററിനെ ഇതുവരെ ആർക്കും തോൽപിക്കാനായിട്ടില്ല. അതേസമയം, നാലു സമനിലയും ഒരു തോൽവിയുമായി ലിവർപൂൾ പ്രതിരോധത്തിലാണ്. 13 പോയൻറ് മാത്രമുള്ള ക്ലോപ്പും കൂട്ടരും നിലവിലുള്ളത് ആറാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
