യു​നൈ​റ്റ​ഡും ക​ട​ന്നു; ലി​വ​ർ​പൂ​ൾ നോ​ൺ സ്​​റ്റോ​പ്

07:45 AM
20/01/2020
ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്​റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തിൽ ലിവർപൂളിനുവേണ്ടി മുഹമ്മദ് സ​ലാ രണ്ടാം ഗോൾ നേടുന്നു (കടപ്പാട്​: എ.എഫ്​.പി)

ല​ണ്ട​ൻ: ‘വീ ​ആ​ർ ഗോ​യി​ങ്​ ടു ​വി​ൻ ദ ​ലീ​ഗ്​’ (ഞ​ങ്ങ​ൾ ലീ​ഗ്​ ജ​യി​ക്കാ​ൻ പോ​കു​ക​യാ​ണ്) ഞാ​യ​റാ​ഴ്​​ച ലി​വ​ർ​പൂ​ൾ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ നേ​രി​ടു​​േ​മ്പാ​ൾ ആ​ൻ​ഫീ​ൽ​ഡി​ൽ അ​ല​യ​ടി​ച്ച​ത്​ ഇൗ ​വ​രി​ക​ളാ​യി​രു​ന്നു.  2009ലും 2014​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ​ലി​വ​ർ​പൂ​ൾ ആ​രാ​ധ​ക​ർ ​ആ​ഘോ​ഷം തു​ട​ങ്ങി​യെ​ങ്കി​ലും ക​പ്പി​നും ചു​ണ്ടി​നു​മി​ട​ക്ക്​ അ​വ​ർ​ക്ക്​ കി​രീ​ടം ന​ഷ്​​ട​മാ​യി. എ​ന്നാ​ൽ, ഇ​ക്കു​റി അ​ബ​ദ്ധം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന്​ ആ​രാ​ധ​ക​ർ​ക്ക്​ ഉ​റ​പ്പു​​ന​ൽ​കു​ക​യാ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ൽ യു​നൈ​റ്റ​ഡി​നെ​തി​രാ​യ ജ​യ​വു​മാ​യി ​േക്ലാ​പ്പും കൂ​ട്ട​രും.

സീ​സ​ണി​ലെ ത​ങ്ങ​ൾ​ക്ക്​ ജ​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഏ​ക ടീ​മാ​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ ആ​ൻ​ഫീ​ൽ​ഡി​ൽ 2-0ത്തി​ന്​ ത​ക​ർ​ത്ത്​ ലി​വ​ർ​പൂ​ൾ ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്. സീ​സ​ണി​ൽ ലീ​ഗി​ലെ എ​ല്ലാ ടീ​മു​ക​ൾ​ക്കെ​തി​രെ​യും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച റെ​ഡ്​​സ്​ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​മാ​യു​ള്ള ലീ​ഡ്​ 16 പോ​യ​ൻ​റാ​ക്കി വ​ർ​ധി​പ്പി​ച്ചു. മ​ത്സ​ര​ത്തി​​െൻറ ഇ​രു​പ​കു​തി​യി​ലു​മാ​യി വി​ർ​ജി​ൽ വാ​ൻ​ഡൈ​ക്കും (14) മു​ഹ​മ്മ​ദ്​ സ​ലാ​ഹു​മാ​ണ്​ (93) ലി​വ​ർ​പൂ​ളി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്.

19ാമ​ത്​ ലീ​ഗ്​ കി​രീ​ട​വും ആ​ദ്യ പ്രീ​മ​യ​ർ ലീ​ഗ്​ കി​രീ​ട​വും ല​ക്ഷ്യ​മി​ട്ട്​ കു​തി​ച്ചു​​പാ​യു​ന്ന ലി​വ​ർ​പു​ൾ ആ​ർ​ക്കും തൊ​ടാ​ൻ പ​റ്റാ​ത്ത ഉ​യ​ര​ത്തി​ലാ​ണ്. ശേ​ഷി​ക്കു​ന്ന 16 മ​ത്സ​ര​ങ്ങ​ളി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, ആ​ഴ്​​സ​ന​ൽ, ചെ​ൽ​സി എ​ന്നീ ശ​ക്​​ത​രാ​യ ടീ​മു​ക​ൾ​ക്കെ​തി​െ​ര ഏ​റ്റു​മു​ട്ടാ​നു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ ഫോ​മി​ൽ ലി​വ​ർ​പൂ​ളി​നെ വെ​ല്ലാ​ൻ ആ​രു​മി​ല്ലെ​ന്ന്​ ഇം​ഗ്ലീ​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ വാ​ഴ്​​ത്തു​ന്നു. 30 വ​ർ​ഷ​മാ​യി ഒ​രു ലീ​ഗ്​ കി​രീ​ട​മി​ല്ലാ​ത്ത​തി​​െൻറ വേ​ദ​ന​ക്ക്​ ആ​ഴ്ച​ക​ൾ​ക്ക​കം ശ​മ​ന​മു​ണ്ടാ​കു​മെ​ന്ന്​ വി​ളി​േ​ച്ചാ​തു​ന്ന​താ​ണ്​ യു​നൈ​റ്റ​ഡി​നെ​തി​രാ​യ വി​ജ​യ​ശേ​ഷം ലി​വ​ർ​പൂ​ൾ താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം. ​അ​തേ നി​മി​ഷ​ത്തി​ൽ​ ലി​വ​ർ​പൂ​ൾ ആ​രാ​ധ​ക​രും ഉ​റ​പ്പി​ച്ച്​ പ​റ​ഞ്ഞു​​തു​ട​ങ്ങി; ഇ​താ​ണ്​ ഞ​ങ്ങ​ൾ കാ​ത്തി​രു​ന്ന വ​ർ​ഷം. 

16 മ​ത്സ​ര​ങ്ങ​ൾ ശേ​ഷി​െ​ക്ക 30 പോ​യ​ൻ​റ്​ കൂ​ടി നേ​ടാ​നാ​യാ​ൽ ലി​വ​ർ​പൂ​ളി​ന്​ കി​രീ​ട​മു​റ​പ്പി​ക്കാ​നാ​കും. ക​ഴി​ഞ്ഞ 16 മ​ത്സ​ര​ങ്ങ​ളി​ൽ 46 പോ​യ​ൻ​റ്​ നേ​ടി​യ ലി​വ​ർ​പൂ​ളി​ന്​ ഏ​റ്റ​വും ചു​രു​ങ്ങി​യ പ​ക്ഷം എ​ട്ടു ജ​യ​വും ആ​റ്​ സ​മ​നി​ല​യും ര​ണ്ട്​ തോ​ൽ​വി​യും വ​ഴ​ങ്ങി​യാ​ൽ പോ​ലും കി​രീ​ട​ത്തി​ലെ​ത്താ​നാ​കും. കാ​ര്യ​ങ്ങ​ൾ ഇ​തേ​പ​ടി പോ​കു​ക​യാ​ണെ​ങ്കി​ൽ മാ​ർ​ച്ച്​ 14ന്​ ​ഗൂ​ഡി​സ​ൺ പാ​ർ​ക്കി​ൽ റെ​ഡ്സ്​​ ക​ന്നി പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​മു​യ​ർ​ത്തും.  അ​ലി​സ​ൺ ബെ​ക്ക​റി​​െൻറ ദി​നം കൂ​ടി​യാ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച. സ​ലാ​ഹി​​െൻറ വി​ജ​യ​ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യ ബ​ക്ക​ർ തു​ട​ർ​ച്ച​യാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ലാ​ണ്​ ഗോ​ൾ വ​ഴ​ങ്ങാ​തി​രു​ന്ന​ത്. ഡി​സം​ബ​ർ നാലിനാണ്​ അവസാനമായി അലിസണി​​െൻറ വലകുലുങ്ങിയത്​. 

Loading...
COMMENTS