ഇന്ത്യൻ ഫുട്ബാളിന് ചരിത്ര നിമിഷം: പ്രഫുൽ പേട്ടൽ ഫിഫ കൗൺസിൽ അംഗം
text_fieldsക്വാലാലംപുർ: ഇന്ത്യൻ ഫുട്ബാളിന് ചരിത്രമുഹൂർത്തമായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറ േഷൻ പ്രസിഡൻറ് പ്രഫുൽ പേട്ടലിനെ ഫിഫ കൗൺസിൽ മെംബറായി തെരഞ്ഞെടുത്തു. മലേഷ്യൻ തലസ ്ഥാന നഗരിയിൽ നടന്ന 29ാമത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ തെരഞ്ഞെടുപ്പിലാണ് പ്രഫുൽ പേ ട്ടലിന് ഫിഫയുടെ പുതിയ ഉത്തരവാദിത്തം ലഭിച്ചത്. പേട്ടലായിരിക്കും ഏഷ്യയുടെ ഫിഫ പ്രതിനിധിയെന്ന് നേരേത്തതന്നെ ഏറക്കുറെ ധാരണയായിരുന്നു. ഇൗ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് പേട്ടൽ. എട്ടുപേർ കൗൺസിൽ മെംബർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 48ൽ 38 വോട്ടുകളും എ.െഎ.എഫ്.എഫ് പ്രസിഡൻറിനായിരുന്നു.
വലിയ ഉത്തരവാദിത്തമാണ് നിറവേറ്റേണ്ടതെന്നും രാജ്യത്തെ പ്രതിനിധാനം ചെയ്യുക എന്നതിലുപരി ഏഷ്യൻ ഫുട്ബാളിെൻറ വളർച്ചക്കായി ഒരുപാടുകാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും പേട്ടൽ പറഞ്ഞു. ചടങ്ങിൽ എ.എഫ്.സി പ്രസിഡൻറായി ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ആൽ ഖലീഫയെ വീണ്ടും തെരഞ്ഞെടുത്തു. 2023 വരെയുള്ള കാലയളവിലേക്കാണ് ഖലീഫയെ വീണ്ടും തെരഞ്ഞെടുത്തത്. എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ്.
മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി നേതാവുമായ പ്രഫുൽ പേട്ടൽ 2012 മുതൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷ പദവിയിലുണ്ട്. ഇന്ത്യ വേദിയായ അണ്ടർ 17 ലോകകപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ തുടങ്ങിയ വിപ്ലവകരമായ ചുവടുകൾക്കു പിന്നിൽ പ്രഫുൽ പേട്ടലായിരുന്നു.