കാ​റ്റ​ലോ​ണി​യ​യി​ൽ പ്ര​ക്ഷോ​ഭം: എൽ ക്ലാസിക്കോ മാറ്റി

23:42 PM
18/10/2019
മ​ഡ്രി​ഡ്​: ലോ​ക​ത്തി​െ​ല ഏ​റ്റ​വും വാ​ശി​യേ​റി​യ ക്ല​ബ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ സ്​​പാ​നി​ഷ്​ വ​മ്പ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​യും റ​യ​ൽ മ​ഡ്രി​ഡും നേ​രി​ട്ട്​ ഏ​റ്റു​മു​ട്ടു​ന്ന ‘എ​ൽ ക്ലാ​സി​ക്കോ’. ഫു​ട്​​ബാ​ൾ മ​ത്സ​ര​മെ​ന്ന​തി​ലു​പ​രി രാ​ഷ്​​ട്രീ​യ​പ്രാ​ധാ​ന്യം​കൂ​ടി കൈ​വ​രു​ന്ന മ​ത്സ​രം കാ​ണാ​നാ​യി കോ​ടി​ക്ക​ണ​ക്കി​ന്​ ആ​രാ​ധ​ക​രാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ബാ​ഴ്​​സ​ലോ​ണ ഉ​ൾ​പ്പെ​ടു​ന്ന സ്പാ​നി​ഷ്​ പ്ര​വി​ശ്യ​യാ​യ കാ​റ്റ​ലോ​ണി​യ​യി​ൽ പ്ര​ക്ഷോ​ഭം ശ​ക്​​ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ സീ​സ​ണി​ലെ ആ​ദ്യ എ​ൽ ക്ലാ​സി​ക്കോ മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഒ​ക്​​ടോ​ബ​ർ 26ന്​ ​ബാ​ഴ്​​സ​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ നൂ​കാം​പി​ലാ​യി​രു​ന്ന എ​ൽ​ക്ലാ​സി​ക്കോ​ക്ക്​ വേ​ദി​യൊ​രു​ക്കി​യി​രു​ന്ന​ത്. ഡി​സം​ബ​ർ 18ന്​ ​മ​ത്സ​രം ന​ട​ത്താ​ൻ ഇ​രു​ടീ​മു​ക​ളും സ​മ്മ​തി​ച്ച​താ​യാ​ണ്​ വി​വ​രം.
 
Loading...
COMMENTS