പോർചുഗലും കളത്തിൽ
text_fieldsലിസ്ബൺ: കോവിഡിനെ കളത്തിനു പുറത്ത് നിർത്തി പോർചുഗലും കളി തുടങ്ങി. ആഴ്ചകളുടെ ഇടവേളക്കു ശേഷം വീണ്ടും പന്തുരുണ്ടുതുടങ്ങിയതോടെ ബുണ്ടസ് ലിഗക്കു ശേഷം കളി പുനരാരംഭിക്കുന്ന രണ്ടാമത്തെ ലീഗായി പ്രിമേര ലീഗ് മാറി. കന്നി മത്സരത്തിൽ ലീഗ് വമ്പന്മാരായ പോർട്ടോ തോൽവിയറിഞ്ഞു. ഫമാലികോയോടാണ് 2-1ന് പോർട്ടോ തോൽവി വഴങ്ങിയത്.
അടച്ചിട്ട മൈതാനത്തായിട്ടും ടീമിന് പിന്തുണയുമായി നിരവധി പോർട്ടോ താരങ്ങൾ സ്റ്റേഡിയത്തിനു പുറത്ത് ആഘോഷവുമായി തമ്പടിച്ചത് കൗതുകക്കാഴ്ചയായി.
ഫമാലിക്കോക്കു വേണ്ടി ഫാബിൻ മാർട്ടിൻസ്, പെഡ്രോ ഗോൺസാൽവസ് എന്നിവർ സ്കോർ ചെയ്തപ്പോൾ പോർട്ടോയുടെ ആശ്വാസ ഗോൾ ജീസസ് മാനുവൽ െകാറോണയുടെ വകയായിരുന്നു.
