Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെതർലൻഡ്​സിനെ...

നെതർലൻഡ്​സിനെ തോൽപിച്ചു; പ്രഥമ യുവേഫ നേഷൻസ്​ ലീഗിൽ പോർചുഗൽ ജേതാക്കൾ

text_fields
bookmark_border
uefa-nations-league
cancel

പോർ​േട്ടാ: ഒരു ​നൂറ്റാണ്ടോളം പ്രായമുള്ള തങ്ങളുടെ ഫുട്​ബാൾ ചരിത്രത്തിൽ നാലു​ വർഷം മുമ്പുവരെ പോർചുഗലിന്​ ഒ രു കിരീടം പോലും സ്വന്തമാക്കാനായിരുന്നില്ല. എന്നാൽ, ഇന്നിപ്പോൾ ക്രിസ്​റ്റ്യാനോ റൊണാൾഡോയും സംഘവും ഇരട്ട യ ൂറോപ്യൻ ചാമ്പ്യന്മാരാണ്​. 2016ൽ യൂറോ കപ്പ്​ കരസ്ഥമാക്കി കിരീട വരൾച്ചക്ക്​ വിരാമമിട്ട ഫെർണാണ്ടോ സാ​േൻറാസി​​െ ൻറ ടീം ഇപ്പോഴിതാ പ്രഥമ യുവേഫ നേഷൻസ്​ ലീഗിലും ജേതാക്കളായിരിക്കുന്നു.

സാമ്രാജ്യത്വ കാലത്ത്​ ലോകത്തി​​െൻറ പല ഭാഗങ്ങളും അടക്കിഭരിച്ച ചരിത്രമുള്ള രാജ്യമാണ്​ പറങ്കികളുടേത്​. എന്നാൽ, തങ്ങളുടെ കോളനികളായിരുന്ന ബ്രസീലടക്കമുള്ള രാജ്യങ്ങൾ കാൽപന്തുകളിയിലെ കരുത്തരായി വിരാജിക്കു​േമ്പാഴും വാസ്​കോഡഗാമയുടെ നാട്ടുകാർക്ക്​ കിരീടപ്പെരുമ സ്വന്തമാക്കാനായിരുന്നില്ല. ലോകൈക താരമായിരുന്ന യുസേബിയോയുടെ കാലത്തുപോലും അവസ്ഥ ഭിന്നമായിരുന്നില്ല. എന്നാലിപ്പോൾ മൂന്നു വർഷത്തിനിടെ രണ്ടു​ കിരീടങ്ങളുമായി പോർചുഗീസ്​ സംഘം യൂറോപ്​ അടക്കിഭരിക്കുന്നു.

നേഷൻസ്​ കപ്പി​​െൻറ പ്രഥമ പതിപ്പി​​െൻറ ഫൈനലിൽ നെതർലൻഡ്​സിനെ ഏകപക്ഷീയമായ ഒരു ഗോളിന്​ പരാജയപ്പെടുത്തിയായിരുന്നു സ്വന്തം നാട്ടുകാർക്ക്​ മുന്നിൽ പോർചുഗലി​​െൻറ വിജയഭേരി. സെമിയിൽ സ്വിറ്റ്​സർലൻഡിനെതിരെ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ റൊണാൾഡോയെ വിർജിൽ വാൻഡൈകും മത്തിസ്​ ഡിലിറ്റുമടങ്ങിയ ഡച്ച്​ ​പ്രതിരോധം കെട്ടിപ്പൂട്ടിയപ്പോൾ 60ാം മിനിറ്റിൽ ഗോൺ​സാലോ ഗ്വെഡെസി​​െൻറ ബൂട്ടിൽനിന്നായിരുന്നു ഗോൾ പിറന്നത്​. മുൻ മത്സരങ്ങളിൽ മികച്ച കളി കെട്ടഴിച്ച റൊണാൾഡ്​ കോമാ​​െൻറ സംഘം ഫൈനലിൽ കളി മറന്നപ്പോൾ പോർചുഗീസ്​ പ്രതി​േരാധത്തിനും ഗോളിക്കും കാര്യമായ പണിയുണ്ടായില്ല.

മൂന്നു ഗോളുമായി റൊണാൾഡോ ടോപ്​സ്​കോററായപ്പോൾ പോർചുഗലി​​െൻറ പ്ലേ​േമക്കർ ബെർണാഡോ സിൽവയാണ്​ ടൂർണമ​െൻറി​​െൻറ താരമായി തെരഞ്ഞെടുക്കപ്പെട്ടത്​. നെതർലൻഡ്​സി​​െൻറ ഫ്രാങ്കി ഡിയോങ്​ മികച്ച യുവതാരത്തിനുള്ള പുരസ്​കാരം സ്വന്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portugalNetherlandsmalayalam newssports newsUEFA Nations League
News Summary - Portugal beat Netherlands 1-0 to win inaugural UEFA Nations League title -sports news
Next Story