Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡെം​ബ​ലെ​ക്കും ...

ഡെം​ബ​ലെ​ക്കും  പൊ​ഗ്​​ബ​ക്കും പ​രി​ക്ക്​;  ബാ​ഴ്​​സ​ക്കും  യു​നൈ​റ്റ​ഡി​നും തി​രി​ച്ച​ടി

text_fields
bookmark_border
ഡെം​ബ​ലെ​ക്കും  പൊ​ഗ്​​ബ​ക്കും പ​രി​ക്ക്​;  ബാ​ഴ്​​സ​ക്കും  യു​നൈ​റ്റ​ഡി​നും തി​രി​ച്ച​ടി
cancel

ല​ണ്ട​ൻ: ഫ്ര​ഞ്ച്​  താ​ര​ങ്ങ​ളു​ടെ പ​രി​ക്കി​ൽ ഞെ​ട്ടി യൂ​റോ​പ്പി​ലെ  ര​ണ്ട്​ മു​ൻ​നി​ര​ ടീ​മു​ക​ൾ. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​​​െൻറ പോ​ൾ പൊ​ഗ്​​ബ, ബാ​ഴ്​​സ​ലോ​ണ​യു​ടെ ഒ​സ്​​മാ​നെ ഡെം​ബ​ലെ എ​ന്നി​വ​ർ സീ​സ​ൺ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ചൂ​ടു​പി​ടി​ക്കും മു​മ്പ്​ പ​രി​ക്കേ​റ്റ്​ പു​റ​ത്താ​യ​ത്​ ക്ല​ബു​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി. ഒ​പ്പം അ​വ​രു​ടെ ദേ​ശീ​യ ടീ​മാ​യ ഫ്രാ​ൻ​സി​നും.

നെ​യ്​​മ​റി​ന്​ പ​ക​ര​ക്കാ​ര​നാ​യ ഡെം​ബ​ലെ ബാ​ഴ്​​സ​ലോ​ണ​യി​ലെ​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ്​ വീ​ണ​ത്. എസ്​പാന്യോളിനെതിരായ മത്സരത്തിനിടെ പ​രി​ക്കേ​റ്റ്​ വീ​ണ  ഉ​ട​ൻ ക​ള​ത്തി​ന്​ പു​റ​ത്തേ​ക്ക്​ ​മാ​റ്റി വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം ശ​സ്​​ത്ര​ക്രി​യ​യും നി​ർ​ദേ​ശി​ച്ചു. നാ​ലു​മാ​സ​മെ​ങ്കി​ലും ഫ്ര​ഞ്ച്​  താ​രം പു​റ​ത്തി​രി​ക്കേ​ണ്ടി വ​രും.

യു​നൈ​റ്റ​ഡ്​ താ​രം പൊ​ഗ്​​ബ​യു​ടെ പ​രി​ക്കും സ​മാ​ന​മാ​ണ്. ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്​​ മ​ത്സ​ര​ത്തി​ൽ ബാ​സ​ലി​നെ നേ​രി​ട്ട ടീ​മി​ലം​ഗ​മാ​യി​രു​ന്ന പൊ​ഗ്​​ബ 19ാം മി​നി​റ്റി​ലാ​ണ്​ പ​രി​ക്കേ​റ്റ്​ പി​ൻ​വാ​ങ്ങു​ന്ന​ത്. യു​ൈ​ന​റ്റ​ഡ്​ ശ​നി​യാ​ഴ്​​ച പ്രീ​മി​യ​ർ ലീ​ഗ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങും മു​മ്പാ​യി​രു​ന്നു പൊ​ഗ്​​ബ​യു​ടെ പ​രി​ക്ക്​ വാ​ർ​ത്ത കോ​ച്ച്​ മൗ​റീ​ന്യോ പു​റ​ത്തു​വി​ട്ട​ത്. മൂ​ന്ന്​ മാ​സ​മെ​ങ്കി​ലും താ​ര​ത്തി​ന്​ വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഫ്ര​ഞ്ച്​ ടീ​മി​നും ഇ​ര​ട്ട​പ​രി​ക്ക്​ തി​രി​ച്ച​ടി​യാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paul Pogbamalayalam newssports newsInjuryOusmane Dembele
News Summary - Pogba could be out for 3 months, Dembele out for up to 4 months Read more at: http://www.millenniumpost.in/sports/pogba-could-be-out-for-3-months-dembele-out-for-up-to-4-months-Sports news
Next Story