ജ​ന്മ​ദി​ന​ത്തി​ൽ ധ​ന​സ​മാ​ഹ​ര​ണ​വു​മാ​യി പോ​ഗ്​​ബ

23:17 PM
16/03/2020
pogba

മാ​ഞ്ച​സ്​​റ്റ​ർ: ഞാ​യ​റാ​ഴ്​​ച 27ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​​െൻറ ഫ്ര​ഞ്ച്​ മി​ഡ്​​ഫീ​ൽ​ഡ​ർ പോ​ൾ പോ​ഗ്​​ബ​യും കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​ർ​ന്നു. കോ​വി​ഡ്​ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു​നി​സെ​ഫി​ന്​ സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്​​ദാ​നം​ചെ​യ്​​ത പോ​ഗ്​​ബ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​നും തു​ട​ക്കം​കു​റി​ച്ചു. ല​ക്ഷ്യ​മാ​യ 27,000 പൗ​ണ്ടി​ലെ​ത്തി​യാ​ൽ താ​ൻ അ​ത്​ ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന്​ പോ​ഗ്​​ബ പ​റ​ഞ്ഞു. 

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​യു​റ​ക​ൾ, മു​ഖാ​വ​ര​ണം, ക​ണ്ണ​ട​ക​ൾ എ​ന്നി​വ ​വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ പ​ദ്ധ​തി. ക​ഴ​ി​ഞ്ഞ വ​ർ​ഷം 26ാം ജ​ന്മ​ദി​ന​ത്തി​ൽ ഇ​തേ രീ​തി​യി​ൽ സ​മാ​ഹ​രി​ച്ച 7360 പൗ​ണ്ട്​ വ​ഴി ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ന്​ പോ​ഗ്​​ബ മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു. 
 

Loading...
COMMENTS