ഇങ്ങനെയെങ്കിൽ ചാമ്പ്യൻസ് ലീഗും തോൽക്കും –ലയണൽ മെസ്സി
text_fieldsബാഴ്സലോണ: പൊതുവെ മിതഭാഷിയാണ് ലയണൽ മെസ്സി. പക്ഷേ, നിയന്ത്രണം വിട്ടാൽ അദ്ദേഹത്തിെൻറ വാക്കുകൾ കടുത്തതായി മാറും. സ്പാനിഷ് ലാ ലിഗ കിരീടം കൈവിട്ടതിനു പിന്നാലെ മെസ്സി മാനേജ്മെൻറിെനതിരെ തുറന്നടിച്ചു. ക്ലബ് തലത്തിൽ അനിവാര്യമായ മാറ്റം ഇനിയും വരുത്തിയില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് കിരീടവും കൈവിടുമെന്നായിരുന്നു മെസ്സിയുടെ വാക്കുകൾ.
കോച്ച് ക്വികെ സെറ്റ്യാനെ ഉന്നംവെച്ചുള്ളതാണ് അദ്ദേഹത്തിെൻറ വാക്കുകൾ.
‘ഇതേപോലെ കളിക്കുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ഒരു പ്രതീക്ഷയുമില്ല. അവിടെ ജയിക്കണമെങ്കിൽ ഒരുപാട് ഇനിയും മാറേണ്ടതുണ്ട്. അല്ലെങ്കിൽ നാപ്പോളിക്കെതിരെ നമ്മൾ തോൽക്കും. സ്ഥിരതയില്ലാത്ത ടീമാണിത്. വിജയ തൃഷ്ണയുമില്ല. എതിരാളികൾക്ക് എളുപ്പം ഗോൾ കണ്ടെത്താനാവുന്നു. കാര്യമായ മാറ്റം വേണം. ഇൗ ഇടേവള അതിനു പറ്റിയ സമയമാണ്. അതിന് തലപ്പത്തുള്ളവർ മനസ്സുവെക്കണം’’ -ബാഴ്സലോണ ക്യാപ്റ്റൻ പറഞ്ഞു.
