പിയറി എംറിക് ഒബാമേയാങ്ങിന് ഹാട്രിക്; ബൊറൂസിയൻ ഉയിർത്തെഴുന്നേൽപ്
text_fieldsഡോർട്മുണ്ട്: ക്വാർട്ടർ മോഹവുമായി ജർമനിയിലേക്ക് വിമാനം കയറിയ പോർചുഗീസ് സംഘത്തിെൻറ സ്വപ്നങ്ങൾക്ക് ചിറകുനൽകാതെ ഗാബോൺ താരം പിയറി എംറിക് ഒബാമേയാങ്ങ് നിറഞ്ഞാടിയപ്പോൾ ബാഴ്സക്കുപിറകെ ഹോംഗ്രൗണ്ടിൽ തിരിച്ചുവരവിെൻറ മറ്റൊരു അധ്യായം രചിക്കുകയായിരുന്
ബെൻഫിക്കയുടെ തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ 1-0ന് തോറ്റ െബാറൂസിയ എതിരില്ലാത്ത നാല് ഗോളുകൾ എതിർവലക്കുള്ളിൽ അടിച്ചുകയറ്റി അതിശക്തമായി രണ്ടാം പാദത്തിൽ തിരിച്ചാക്രമണത്തിന് വേഗതകൂട്ടാനായിരുന്നു മഞ്ഞപ്പടയുടെ തന്ത്രം. കളിതുടങ്ങി നാലാം മിനിറ്റിൽ തന്നെ ഒബാമേയാങ്ങ് ഗോൾനേടി. ഹെഡറിലൂടെയായിരുന്നു ആദ്യ ഗോൾ. പിന്നീട് ആദ്യ പകുതിയിൽ ഗോളുകളൊന്നും വീണില്ല. അമേരിക്കക്കാരൻ പുലിസിക് 59ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ തന്നെ ബൊറൂസിയ വിജയം തൊട്ടു. പിന്നീടായിരുന്നു ഒബാമേയാങ്ങിെൻറ രണ്ടു ഗോളുകൾ. ഇടതുവശത്തുനിന്നും നൽകിയ ക്രോസിന് കാൽവെച്ച് 61ാം മിനിറ്റിൽ ടീമിെൻറ മൂന്നാം ഗോൾ. ഒടുവിൽ 85ാം മിനിറ്റിൽ താരം ഹാട്രികും നേടി പറങ്കിപ്പടയുടെ കഥകഴിച്ചു.
