കൗടീന്യോ ബയേണിൽ
text_fieldsമഡ്രിഡ്: ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ് കൗടീന്യോ ബയേൺ മ്യൂണിക്കിൽ . വായ്പ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് കൈമാറ്റം. കൂടുമാറ്റം ക്ലബ് ഡയറക്ടറാ യ ഗ്വില്ലർമോ അമോർ സ്ഥിരീകരിച്ചു.
2018 ജനുവരിയിൽ റെക്കോഡ് തുകക്ക് ലിവർപൂളിൽ നിന്ന് ബാഴ്സയിലെത്തിയ താരം പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയമായിരുന്നു.
ടീമിനുവേണ്ടി 75 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ് 21 ഗോളുകൾ നേടി. അത്ലറ്റികോ ബിൽബാവോക്കെതിരായ ലാ ലിഗ ഉദ്ഘാടനമത്സരത്തിനുള്ള സ്ക്വാഡിൽ താരം ഉൾപ്പെട്ടിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
