കുട്ടീന്യോ ബയേണിലേക്ക്; നെയ്മർ ബാഴ്സയിലേക്ക്?

10:46 AM
17/08/2019

മാഡ്രിഡ്: ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫിലിപ്പ് കുട്ടീന്യോയെ വായ്പാടിസ്ഥാനത്തിൽ സ്വീകരിക്കാൻ ബയേൺ മ്യൂണിക്ക് സമ്മതിച്ചു. വരും ദിവസങ്ങളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് ജർമ്മൻ ക്ലബ് വ്യക്തമാക്കി. ബൊറുസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് 19 കാരനായ മിഡ്ഫീൽഡർ മൈക്കൽ ക്യൂസൻസിലെ സ്വന്തമാക്കാനും ബയേൺ ശ്രമം തുടങ്ങി.

വെള്ളിയാവ്ച ലാ ലിഗയിലെ ആദ്യ പോരാട്ടത്തിൽ തന്നെ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ ബാഴ്‌സലോണ തോൽക്കുമ്പോൾ കുട്ടീന്യോ ഗാലറിയിലായിരുന്നു. 2018 ജനുവരിയിൽ 142 മില്യൺ ഡോളറിന് ലിവർപൂളിൽ നിന്നാണ് ബ്രസീൽ താരം ബാഴ്സയിലെത്തുന്നത്. 

സ്പാനിഷ് ഭീമൻമാർക്കായി 76 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയിട്ടും താരത്തിൽ ടീം മാനേജ്മ​െൻറ് സന്തുഷ്ടരായിരുന്നില്ല. നെയ്മറെ വീണ്ടും ബാഴ്‌സലോണയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോർട്ടുണ്ട്.

Loading...
COMMENTS