ബ്രിട്ടീഷ് ഫുട്ബാൾ താരം പീറ്റർ വിറ്റിങ്ഹാം വിടവാങ്ങി
text_fieldsലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാളിൽ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറുമായി ശ്രദ്ധേയ സാന്നിധ്യമായിരുന്ന പീറ്റർ വിറ്റിങ്ഹാം അന്തരിച്ചു. ഇംഗ്ലണ്ട് അണ്ടർ 21 ടീമംഗമായിരുന്ന വിറ്റിങ്ഹാമിന് മാർച്ച് ഏഴിന് ബാരി നഗരത്തിലെ പബ്ബിൽ കോണിപ്പടിയിൽ വീണ് തലക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. 35 വയസ്സായിരുന്നു.
2002ൽ ആസ്റ്റൺ വില്ലയിൽ പന്തുതട്ടി തുടങ്ങിയ താരം പ്രമുഖ ടീമുകളിലെ ജഴ്സിയിൽ 500ലേറെ തവണ പന്തുതട്ടിയിട്ടുണ്ട്. 2007ൽ കാർഡിഫ് സിറ്റിയിലെത്തിയ ശേഷം നീണ്ട ഒരു പതിറ്റാണ്ടു കാലം ടീമിനൊപ്പമായിരുന്നു. ബേൺലി, ബ്ലാക്ബേൺ, ഡെർബി ക്ലബുകൾക്കുവേണ്ടിയും കളിച്ചു. മിഡ്ഫീൽഡിൽ പകരക്കാരില്ലാത്ത പ്രതിഭയുമായി നിറഞ്ഞുനിന്ന വിറ്റിങ്ഹാം 567 കളികളിൽ 98 ഗോളുകൾ നേടിയിട്ടുണ്ട്. 2018ൽ േബ്ലക്ബേൺ ജഴ്സിയിലാണ് അവസാനം ഇറങ്ങിയത്.
മാർച്ച് ഏഴിന് സിക്സ് നാഷൻസ് കപ്പിൽ ഇംഗ്ലണ്ട്- വെയിൽസ് മത്സരം വീക്ഷിച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിനിടെയാണ് പബ്ബിൽവെച്ച് വീണത്. ഗുരുതരാവസ്ഥയിൽ വെയിൽസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോധം തെളിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
