Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലിവർപൂൾ പ്രീമിയർ ലീഗ്...

ലിവർപൂൾ പ്രീമിയർ ലീഗ് കപ്പിലേക്ക്​; ഹാൻഡ്​ബാൾ വിവാദവുമായി പെപ്​

text_fields
bookmark_border
ലിവർപൂൾ പ്രീമിയർ ലീഗ് കപ്പിലേക്ക്​; ഹാൻഡ്​ബാൾ വിവാദവുമായി പെപ്​
cancel

ലണ്ടൻ: ലിവർപൂളിനെ കിരീടത്തിലേക്ക്​ ബഹുദൂരം അടുപ്പിച്ച ഇംഗ്ലീഷ്​ ക്ലാസിക്കിനൊടുവിൽ വിവാദമടങ്ങുന്നില്ല. 3-ന് ​ കളി ജയിച്ച ലിവർപൂൾ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ കിരീടമെന്ന സ്വപ്​നത്തിലേക്കുള്ള യാത്ര എളു പ്പമാക്കി.

ഇരു പകുതികളുടെയും തുടക്കത്തിൽ നേടിയ മൂന്നു ഗോളിലായിരുന്നു ലിവർപൂൾ സിറ്റിയുടെ അടിവേരറുത്തത ്​. ഫാബീന്യോ (6), മുഹമ്മദ്​ സലാഹ്​ (13), സാദിയോ മാനെ (51) എന്നിവരുടെ ഗോളിന്​ ബെർണാഡോ സിൽവയിലൂടെ (78) ഒരു ഗോൾ മാത്രമേ സിറ്റിക്ക്​ മടക്കാനായുള്ളൂ. ഇതോടെ ഒന്നാമതുള്ള ലിവർപൂളും (34) രണ്ടാമതുള്ള ലെസ്​റ്റർ സിറ്റിയും (26) തമ്മിലെ വ്യത്യാസം എട്ടു​ പോയൻറായി. അതേസമയം, മത്സരത്തിലെ റഫറിയിങ്ങി​​​െൻറ പേരിലായിരുന്നു തിങ്കളാഴ്​ചയിലെ വിവാദം.

സിറ്റിക്ക്​ അനുകൂലമായ രണ്ട​ു​ പെനാൽറ്റി നിഷേധിച്ചുവെന്നാണ്​ ആരോപണം. ഫാബീന്യോയുടെ ഗോളിന്​ തൊട്ടുമുമ്പും അവസാന മിനിറ്റിലുമായിരുന്നു ബോക്​സിനുള്ളിലെ ഹാൻഡ്​ബാൾ റഫറി കണ്ടില്ലെന്നു​ നടിച്ചത്​. മത്സരശേഷം റഫറിയെ കണ്ട്​ പ്രതിഷേധിച്ച സിറ്റി കോച്ച്​ പെപ്​ ഗ്വാർഡിയോള കൈകൊടുത്ത്​ നന്ദി പറഞ്ഞ്​ പരിഹസിക്കാനും മറന്നില്ല.

വാർത്തസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യമുയർന്നപ്പോൾ റഫറി ചീഫ്​ മൈക്​ റി​ലേയോട്​ ചോദിക്കാനായിരുന്നു പെപ്പി​​​െൻറ മറുപടി. ഒരിക്കൽ ഹാൻഡ്​ബാളും പിന്നെ ഒന്നുമല്ലാതാവുന്നതുമായ വിദ്യ ടെക്​നിക്കൽ ചീഫ്​ വിശദീകരിക്കണമെന്നായിരുന്നു പെപ്പി​​​െൻറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refereepep guardiola
News Summary - Pep Guardiola Suffers Astonishing Meltdown, Rages At Referee At Anfield
Next Story