ക്ലോ​പ്പ​ല്ല; ഗ്വാ​ർ​ഡി​യോ​ള ത​ന്നെ  മി​ക​ച്ച കോ​ച്ച്​

23:22 PM
15/05/2019
pep-quardiola-23

ല​ണ്ട​ൻ: യു​ർ​ഗ​ൻ ​ക്ലോ​പ്പി​നെ ക​ട​ത്തി​വെ​ട്ടി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ​പ​രി​ശീ​ല​ക​ൻ പെപ്​ ഗ്വാ​ർ​ഡി​യോ​ള ഇം​ഗ്ല​ണ്ടി​ലെ മാ​നേ​ജ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ. ലി​വ​ർ​പൂ​ളി​നെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ച യു​ർ​ഗ​ൻ ​ക്ലോ​പ്പു​മാ​യി ശ​ക്​​ത​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ്, മാ​നേ​ജേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പെ​പ്പി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​രു​വ​ർ​ക്കും പു​റ​മെ, ടോ​ട്ട​ൻ​ഹാം മാ​നേ​ജ​ർ മൗ​റീ​സി​യോ പൊ​ച്ചെ​ട്ടി​നോ, വോ​ൾ​വ​ർ​ഹാം​പ്​​റ്റ​ണി​​െൻറ നു​നോ എ​സ്​​പ്രി​റ്റോ സാ​ൻ​റോ എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. 

പ്രീ​മി​യ​ർ ലീ​ഗി​ലും ലീ​ഗ്​ ക​പ്പി​ലും ടീ​മി​നെ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ പെ​പ്പ്​ ഗ്വാ​ർ​ഡി​യോ​ള, എ​ഫ്.​എ ക​പ്പി​ൽ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. വാ​റ്റ്​​ഫോ​ഡി​നെ​തി​രെ ശ​നി​യാ​ഴ്​​ച​യാ​ണ്​ എ​ഫ്.​എ ക​പ്പ്​ ഫൈ​ന​ൽ.

Loading...
COMMENTS