Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപെ​ലെ​യു​ടെ ...

പെ​ലെ​യു​ടെ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ന്​ 23 ല​ക്ഷം

text_fields
bookmark_border
പെ​ലെ​യു​ടെ  മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ന്​  23 ല​ക്ഷം
cancel
മി​ലാ​ൻ: 48 വ​ർ​ഷം മു​മ്പ്​ സാ​ക്ഷാ​ൽ പെ​ലെ അ​ണി​ഞ്ഞ കു​പ്പാ​യ​ത്തി​​െൻറ വി​ല 23.72 ല​ക്ഷം രൂ​പ. വെ​റും കു​പ്പാ​യ​മ​ല്ല ഇ​ത്. ബ്ര​സീ​ലി​നാ​യി ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പെ​ലെ അ​ണി​ഞ്ഞ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​​െൻറ വി​ല​യാ​ണി​ത്.

1971 ജൂ​ലൈ​യി​ൽ റി​യോ ഡെ ​ജ​നീ​റോ​യി​ലെ മാ​റ​ക്കാ​ന സ്​​റ്റേ​ഡി​യ​ത്തി​ൽ ബ്ര​സീ​ലും യൂ​ഗോ​സ്ലാ​വി​യ​യും ഏ​റ്റു​മു​ട്ടി​യ മ​ത്സ​ര​ത്തി​ൽ അ​ണി​ഞ്ഞ ജ​ഴ്​​സി​യാ​ണ്​ മി​ലാ​നി​ൽ 30,000 യൂ​റോ​ക്ക്​ ആ​രാ​ധ​ക​ൻ ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്. ടൂ​റി​നി​ലെ ബൊ​ളാ​ഫി ഹൗ​സി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന ലേ​ല​ത്തി​ലാ​ണ്​ പെ​ലെ​യു​ടെ കു​പ്പാ​യം പൊ​ന്നും​വി​ല​ക്ക്​ വി​റ്റു​പോ​യ​ത്.

1952ലെ ​ടൂ​ർ ഡി ​ഫ്രാ​ൻ​സ്​ സൈ​ക്ലി​ങ്​ റാ​ലി ജ​യി​ക്കു​േ​മ്പാ​ൾ ഫൗ​സ്​​റ്റോ കോ​പ്പി അ​ണി​ഞ്ഞ ജ​ഴ്​​സി (19.76 ല​ക്ഷം രൂ​പ), നാ​പോ​ളി താ​ര​മാ​യി​രി​ക്കെ 1989ൽ ​ഡീ​ഗോ മ​റ​ഡോ​ണ അ​ണി​ഞ്ഞ ജ​ഴ്​​സി (5.92 ല​ക്ഷം) എ​ന്നി​വ​യും ലേ​ല​ത്തി​ൽ വി​റ്റു​പോ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilpeleJersey
News Summary - Pele's last Brazil jersey sells for 30,000 euros
Next Story