Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​ന്നി​നും വ​യ്യ,...

ഒ​ന്നി​നും വ​യ്യ, പെ​െ​ല വി​ഷാ​ദ​ത്തി​ൽ

text_fields
bookmark_border
ഒ​ന്നി​നും വ​യ്യ, പെ​െ​ല വി​ഷാ​ദ​ത്തി​ൽ
cancel

സാ​വോ​പോ​ളോ: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം പെ​ലെ​യു​ടെ ആ​രോ​ഗ്യ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി മ​ക​ൻ എ​ഡീ​ന്യോ. ‘‘ഒ​ന്നി​നും വ​യ്യാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്. ന​ട​ക്കാ​നാ​വു​ന്നി​ല്ല, ക​ടു​ത്ത ശാ​രീ​രി​ക അ​വ​ശ​ത​യു​മു​ണ് ട്. വീ​ടു​വി​ട്ട്​ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ ഒ​രു​ത​രം വി​ഷാ​ദ​ത്തി​ലാ​ണ്​’’ -ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ്​ എ​ഡീ​ന്യോ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പാ​രി​സ്​ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ​രോ​ഗ്യം വ​ഷ​ളാ​യ പെ​ലെ നീ​ണ്ട ആ​ശു​പ​ത്രി​വാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. മൂ​​ത്രാ​ശ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന്​ ശ​സ്​​ത്ര​ക്രി​യ​ക്കു​ വി​ധേ​യ​നാ​യ 79കാ​ര​ൻ തു​ട​ർ​ന്ന്​ പൊ​തു​പ​രി​പാ​ടി​ക​ളി​ലൊ​ന്നും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നി​ല്ല.

‘രാ​ജാ​വി​നെ​പ്പോ​ലെ, പ്രൗ​ഢി​യോ​ടെ നി​ന്ന അ​ച്ഛ​ന്​ ശ​രി​യാ​യി ന​ട​ക്കാ​ൻ​പോ​ലു​മാ​കാ​ത്ത അ​വ​സ്​​ഥ​യൊ​ന്ന്​ സ​ങ്ക​ൽ​പി​ച്ചു​നോ​ക്കൂ. തീ​ർ​ത്തും നി​രാ​ശ​യി​ലാ​ണ്​ ​അ​ദ്ദേ​ഹം. ഒ​ന്നും ചെ​യ്യാ​നാ​വു​ന്നി​ല്ല. നാ​ണം​കൊ​ണ്ട്​ വീ​ടി​ന്​ പു​റ​ത്തി​റ​ങ്ങാ​നും വി​സ​മ്മ​തി​ക്കു​ന്നു’’ -എ​ഡീ​ന്യോ പ​റ​ഞ്ഞു.

ബ്ര​സീ​ലി​ന്​ മൂ​ന്ന്​ ലോ​ക​ക​പ്പ്​ നേ​ടി​ക്കൊ​ടു​ത്ത ഇ​തി​ഹാ​സ​താ​ര​ത്തി​​െൻറ അ​വ​സാ​ന ലോ​ക​ക​പ്പ്​ (1970 മെ​ക്​​സി​കോ) വി​ജ​യ​ത്തി​​െൻറ 50ാം വാ​ർ​ഷി​ക​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്​ രാ​ജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pelesports news
News Summary - Pele has become depressed and reclusive, says his son
Next Story