പൊഗ്ബ തിരിച്ചെത്തി; ന്യൂകാസിലിനെതിരെ യുനൈറ്റഡിന് വമ്പൻ ജയം
text_fieldsലണ്ടൻ: ഒരുമാസത്തെ ഇടവേളക്കുശേഷം ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പൊഗ്ബ പരിക്കുമാറി തിരിച്ചെത്തിയതോടെ യുനൈറ്റഡിന് വീണ്ടും ജീവൻ െവച്ചു. ഒരുഗോളും അസിസ്റ്റുമായി ഫ്രഞ്ച് താരം നിറഞ്ഞു നിന്ന മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുൈനറ്റഡിന് 4-1െൻറ സൂപ്പർ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഗ്ലാമർ ടീമിെൻറ തിരിച്ചുവരവ്.
പരിക്കേറ്റ് പൊഗ്ബ പുറത്തായതോടെ മധ്യനിരയിൽ മാഞ്ചസ്റ്ററിെൻറ നീക്കങ്ങൾക്ക് കൃത്യത പോരായിരുന്നു. എന്നാൽ, ന്യൂകാസിൽ യുനൈറ്റഡിനെതിരെ ഒാൾഡ്് ട്രഫോഡിൽ 14ാം മിനിറ്റിൽതന്നെ ഗോൾ വഴങ്ങിയ യുനൈറ്റഡ് മനോഹരമായി തിരിച്ചുവന്നു. 37ാം മിനിറ്റിൽ ആൻറണി മാർഷ്യലിെൻറ ഗോളിന് അസിസ്റ്റു ചെയ്ത പൊഗ്ബ, 54ാം മിനിറ്റിൽ ഗോളും നേടി. ക്രിസ് സ്മാളിങ് (45), ലുക്കാക്കു (70) എന്നിവരാണ് മറ്റ് സ്കോറർമാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
