എംബാപ്പെക്കും കവാനിക്കും പരിക്ക്; നെയ്മറില്ലാത്ത പി.എസ്.ജിക്ക് കനത്ത തിരിച്ചടി
text_fieldsപാരിസ്: രണ്ടാം മത്സരത്തിൽ റെന്നസിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിയിൽനിന്നു കരകയ റിയ പി.എസ്.ജി ടൗളൗസിനെ 4-0ത്തിന് തോൽപിച്ച് വിജയവഴിയിൽ തിരിച്ചെത്തി. മിന്നും ജയം സ്വന ്തമാക്കിയെങ്കിലും സൂപ്പർ താരങ്ങളായ എഡിൻസൺ കവാനിയും കെയ്ലിയൻ എംബാപ്പെയും പരിക്കേറ്റു പുറത്തായത് നിലവിലെ ചാമ്പ്യന്മാർക്ക് കനത്ത തിരിച്ചടിയായി.
നെയ്മറിെൻറ അസാന്നിധ്യം വീണ്ടും പ്രകടമായ മത്സരത്തിൽ പകരക്കാരനായിറങ്ങിയ എറിക് മാക്സിം ചൂപോ (50, 75) ഇരട്ടഗോൾ നേടി. 55ാം മിനിറ്റിൽ സെൽഫ് ഗോളടിച്ച് മാത്യു ഗോൺസാൽവസ് പി.എസ്.ജിയെ സഹായിച്ചപ്പോൾ 83ാം മിനിറ്റിൽ മാർക്വിനോ പട്ടിക തികച്ചു. പരിക്കേറ്റ കവാനിയും എംബാപ്പെയും ഒരു മാസം പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
