ബാഴ്സലോണയെ അട്ടിമറിച്ച്​ പി.എസ്​.ജി

11:43 AM
15/02/2017

പാരീസ്​: യുവേഫ ചാംപ്യൻസ്​ലീഗിെൻറ ആദ്യ പാദ പ്രീ ക്വാർട്ടറിൽ ബാഴ്സലോണയെ അട്ടിമറിച്ച്​ പി.എസ്​.ജി. എതിരില്ലാത്ത നാല്​ ഗോളുകൾക്കാണ്​ ബാഴ്സലോണയെ ഫ്രഞ്ച്​ ക്ലബ്​ അടിയറവ്​ പറയിച്ചത്​. എയ്ഞ്ചൽ ഡി മരിയയുടെ ഇരട്ട ഗോളുകളാണ്​ പി.എസ്​.ജിയുടെ വിജയത്തിന്​ കാരണമായത്​. 18,55 മിനുറ്റുകളിലായിരുന്നു മരിയയുടെ ഗോളുകൾ. ജൂലിയൻ ഡ്രാക്​സ്​ലർ(40), എഡിസൻ കവാനി(71) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.

മെസി, സുവാരസ്​, നെയ്മർ എന്നീ ത്രയത്തെ പിടിച്ച്​ കെട്ടിയാണ്​ പി.എസ്​.ജി ആവേശ വിജയം സ്വന്തമാക്കിയത്​. കളിയുടെ ഒരു ഘട്ടത്തിലും ആധിപത്യം നേടാൻ ബാഴ്സിലോണക്ക്​ സാധിച്ചില്ല. ആദ്യ പകുതിയിൽ രണ്ട്​ ഗോളിന്​ മുന്നിലെത്തിയ പി.എസ്​.ജി രണ്ടാം പകുതിയിലും ബാഴ്​സിലോണക്ക്​ തിരിച്ച്​ വരവിനുള്ള അവസരം നൽകിയില്ല. മാർച്ച്​ 9നാണ്​ രണ്ടാം പാദ മൽസരം.

ഇന്നലെ നടന്ന മറ്റൊരു മൽസരത്തിൽ പോർച്ചുഗൽ ക്ലബായ ബെനിഫിക്ക ജർമ്മൻ ക്ലബായ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ചു. എകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെനിഫിക്കയുടെ ജയം. കോൺസ്റ്റാന്റിനോസ് മിട്രോഗ്‌ലൂവാണ് ബെനിഫിക്കയുടെ വിജയഗോൾ നേടിയത്​.
 

COMMENTS