Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒടുവിൽ കോടതി...

ഒടുവിൽ കോടതി കനിഞ്ഞു; പെറു നായകൻ ഗ്വരേരോക്ക്​ ലോകകപ്പിൽ പന്തുതട്ടാം

text_fields
bookmark_border
ഒടുവിൽ കോടതി കനിഞ്ഞു; പെറു നായകൻ ഗ്വരേരോക്ക്​ ലോകകപ്പിൽ പന്തുതട്ടാം
cancel

ലൗസന്നെ: പെറുവി​​​​െൻറ പ്രാർഥന സഫലമായി. ടീമി​​​​െൻറ എക്കാലത്തെയും ടോപ്​സ്​കോററും നായകനുമായ പൗളോ ഗ്വരേറോക്ക്​ ലോകകപ്പിൽ കളിക്കാൻ അനുമതി. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന്​ 14 മാസം വിലക്കേർപ്പെടുത്തിയ കായിക തർക്ക പരിഹാര കോടതിയുടെ വിധി താൽക്കാലികമായി മരവിപ്പിച്ച്​ സ്വിറ്റ്​സർലൻഡ്​ സുപ്രീംകോടതിയാണ്​ ഗ്വരേരോയുടെ ലോകകപ്പ്​ സ്വപ്​നങ്ങൾ സാക്ഷാത്​കരിച്ചത്​. 

​നിരോധിത ഉത്തേജകമായ കൊക്കെയിനി​​​​​െൻറ അംശം ശരീരത്തിൽ കണ്ടെത്തിയതിനെ തുടർന്ന്​ കഴിഞ്ഞവർഷം ഒക്​ടോബറിലാണ്​ ഗ്വരേരോക്ക്​ ഫിഫ ആറുമാസം വിലക്കേർപ്പെടുത്തിയത്​. മേയ്​ തുടക്കത്തിൽ വിലക്ക്​ തീരുന്നതിനാൽ ലോകകപ്പ്​ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഗ്വരേരോയെങ്കിലും ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) നൽകിയ അപ്പീലിൽ വിലക്ക്​ 14 മാസമായി വർധിപ്പിക്കുകയായിരുന്നു. ഇതിനെതിരെ​ ഗ്വരേരോ സ്വിറ്റ്​സർലൻഡ്​ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

38 വർഷത്തിനുശേഷമാണ്​ പെറു ലോകകപ്പിന്​ യോഗ്യത നേടുന്നത്​. ഒന്നര പതിറ്റാണ്ടോളമായി പെറു ടീമി​​​​െൻറ മുന്നണിപ്പോരാളിയായ 34കാരൻ 86 കളികളിൽ 32 ഗോളുകളുമായി ദേശീയ ജഴ്​സിയിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമാണ്​. ഉത്തേജക പരിശോധനയിൽ പരാജയപ്പെടുന്നതിനുമുമ്പ്​ ലോകകപ്പ്​ യോഗ്യത മത്സരങ്ങളിൽ അഞ്ചു ഗോളുകളും നേടിയിരുന്നു ബ്രസീലിലെ ഫ്ലെമിംഗോക്ക്​ പന്തുതട്ടുന്ന ഇൗ വെറ്ററൻ താരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaperuworldcup 2018malayalam newssports newsPaolo Guerrero
News Summary - Paolo Guerrero cleared to play for Peru at World Cup- Sports news
Next Story