അവസാനനിമിഷം ജംഷഡ്​പൂരിനെ തളച്ച്​  നോർത്ത്​ ഈസ്​റ്റ്​ യു​ൈനറ്റഡ്

21:51 PM
02/12/2019

ജാംഷഡ്​പുർ: അവസാന നിമിഷ ഗോളിൽ ജാംഷഡ്​പുർ എഫ്​.സിയെ 1-1ന്​ പിടിച്ചുകെട്ടി  നോർത്ത്​ ഈസ്​റ്റ്​ യു​ൈനറ്റഡ്​. വിജയത്തോടെ   ഐ.എസ്​.എൽ പോയൻറ്​ പട്ടികയിൽ രണ്ടു പോയ​ൻറ്​ ലീഡോടെ ഒന്നാം സ്​ഥാനത്തേക്ക്​ മുന്നേറാമെന്ന ജാംഷഡ്​പുർ പ്രതീക്ഷകളാണ്​ 90ാം മിനിറ്റിൽ ഗ്രീക്​ താരം ട്രിയാഡിസ്​ നേടിയ ഗോളിൽ വടക്കുകിഴക്കുകാർ മുക്കിക്കളഞ്ഞത്​. ആറു കളികളിൽ 11 പോയൻറുമായി​ ജാംഷഡ്​പുർ രണ്ടാം സ്​ഥാനത്താണിപ്പോൾ​.

28ാം മിനിറ്റിൽ സെർജിയോ കാസ്​റ്റെലി​​െൻറ ഗോളിലാണ്​ ജാംഷഡ്​പുർ മുന്നിലെത്തിയത്​. മൊൺറോയിയുടെ പാസിൽ എതിർഡിഫൻസി​​െൻറ ആശയക്കുഴപ്പം മുതലെടുത്താണ്​ കാസ്​റ്റെൽ വല കുലുക്കിയത്​. തുടർന്ന്​ ഇരുനിരയും ആക്രമിച്ചു കളിച്ചതിനൊടുവിൽ ജാംഷഡ്​പുരി​​െൻറ ജയം ​കണക്കുകൂട്ടിയിരിക്കെയാണ്​ അസമോവ ഗ്യാൻ തലകൊണ്ടു മറിച്ചുനൽകിയ പന്ത്​ ട്രിയാഡിസ്​ അനായാസം വലയിലേക്ക്​ തിരിച്ചുവിട്ടത്​. 

Loading...
COMMENTS