ഉർദുഗാ​െൻറ ഇഫ്​താർ വിരുന്നിൽ ഒാസിൽ

10:36 AM
20/05/2019

അങ്കാറ: തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​​െൻറ ഇഫ്​താർ വിരുന്നിൽ പ​െങ്കടുത്ത്​ ആഴ്​സനലി​​െൻറ ജർമൻ താരം മെസ്യൂത്​ ഒാസിൽ. കഴിഞ്ഞ ലോകകപ്പിനുമുമ്പായി ഉർദുഗാനും ഒാസിലും കൂടിക്കാഴ്​ച നടത്തിയത്​ വിവാദമായിരുന്നു. 

ലോകകപ്പിൽ ജർമനി പുറത്തായതോടെ ഒാസിലി​നെതിരെ ആ​ക്രമണവും ശക്​തമായി. പിന്നാലെ വംശീയാധിക്ഷേപം വെളിപ്പെടുത്തി ഒാസിൽ രംഗത്തെത്തിയിരുന്നു. ഞായറാഴ്​ച ഇസ്​തംബൂളിലാണ്​ ഉർദുഗാനൊപ്പം ഒാസിലി​​െൻറ നോമ്പുതുറ. കാമുകി അമിനെ ഗുൽസെയും ഒപ്പമുണ്ടായിരുന്നു. 

Loading...
COMMENTS