പന്തുരുളാൻ ഒരു മാസം
text_fieldsലിയോ ടോൾസ്റ്റോയിയുടെ അനശ്വര കഥാപാത്രങ്ങൾകൊണ്ട് സമ്പന്നമായ വോൾഗാ നദിക്കരയിൽ ലോകത്തെ ഏറ്റവും മനോഹരമായ കളിക്കാലം വിരിയാൻ ഇനി ഒരുമാസം മാത്രം. പൈകതൃകങ്ങളും പ്രതാപവും പറയുന്ന, വോഡ്കയുടെ ലഹരിപതക്കുന്ന റഷ്യൻ തെരുവുകൾ കളിക്കാലത്തെ വരവേറ്റുകഴിഞ്ഞു. ജൂൺ 14ലെ പന്തുരുളും മുഹൂർത്തത്തിലേക്ക് ഇനി 31 നാളുകൾ മാത്രം. റഷ്യയിലെ 11 നഗരങ്ങളിലെ 12 വേദികളും ലോകകപ്പ് ഫുട്ബാളിനായുള്ള ഒരുക്കങ്ങളുടെ തിരക്കിലാണിപ്പോൾ. കളിമുറ്റങ്ങളെല്ലാം പൂർണസജ്ജമായി ഫിഫ ഏറ്റെടുത്തുകഴിഞ്ഞു. ഇനി നഗരസൗന്ദര്യവത്കരണത്തിെൻറയും വിരുന്നുകാരെ വരവേൽക്കുന്നതിെൻറയും തിടുക്കപ്പെട്ട സമയങ്ങൾ. കാൽപ്പന്തുലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുന്ന ലോകകപ്പിെൻറ തങ്ങളുടെ തലയെടുപ്പാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് കരുത്തനായ ഭരണാധികാരി വ്ലാദിമിർ പുടിൻ.
ടീമുകൾ ഇന്നിറയാം
ലോകകപ്പിനുള്ള 35 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ, ജൂൺ നാലിനകം അന്തിമ 23 അംഗ സംഘത്തെ പ്രഖ്യാപിക്കാനാണ് നിർദേശം. റഷ്യ, ആസ്ട്രേലിയ, െഎസ്ലൻഡ്, പോളണ്ട് ടീമുകളാണ് നിലവിൽ 35 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. ബ്രസീൽ, ഇംഗ്ലണ്ട് ടീമുകൾ നേരിട്ട് അന്തിമ ടീമിനെ തെരഞ്ഞെടുക്കും. ക്ലബ് ലീഗ് ഫുട്ബാളുകൾ ഒരാഴ്ചക്കുള്ളിൽ അവസാനിക്കും. മേയ് 27ന് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിയുന്നതോടെ താരങ്ങളെല്ലാം ദേശീയ ടീമിന് ലഭ്യമാവും.
പരിക്കിനെ ഭയന്ന്
ലോകകപ്പ് പോരാട്ടം അടുക്കുംതോറും പരിക്കാണ് ഒാരോ ടീമിെൻറയും ഭീഷണി. പരിക്കുമാറി നെയ്മർ തിരിച്ചെത്തുേമ്പാഴേക്കും ബ്രസീലിന് തിരിച്ചടിയായി ഡാനി ആൽവസ് പുറത്തായി.
ഫ്രഞ്ച് താരം ലോറൻറ് കോസ്ലിനി, ജർമനിയുടെ ഗോൾ കീപ്പർ മാനുവൽ നോയർ, ജെറോം ബോെട്ടങ്, ഇൗജിപ്തിെൻറ മുഹമ്മദ് എൽനെനി, അർജൻറീനയുടെ സെർജിയോ അഗ്യൂറോ, ലൂകാസ് ബിഗ്ലിയ, ഇംഗ്ലണ്ടിെൻറ അലക്സ് ഷാംബർലെയ്ൻ, ബെൽജിയത്തിെൻറ മിഷി ബറ്റ്ഷുയി തുടങ്ങിയ താരങ്ങൾ പരിക്കിെൻറ പിടിയിലാണ്. ഫിറ്റ്നസ് വീണ്ടെടുത്ത് ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള പോരാട്ടത്തിലാണിവർ.
സന്നാഹ േപാരാട്ടങ്ങൾ
ലോകകപ്പിനുള്ള ടീമുകൾ ജൂൺ ആദ്യവാരം മുതൽ റഷ്യയിലെത്തും. മേയ് 29 മുതൽ ടീമുകൾക്കെല്ലാം സന്നാഹ പോരാട്ടങ്ങളുടെ തിരക്കാണ്. ജൂൺ ആദ്യവാരത്തിൽ റഷ്യയിലും വിദേശങ്ങളിലുമായി വിവിധ ടീമുകൾ തയാറെടുപ്പ് അങ്കങ്ങളിൽ ബൂട്ടണിയും. ലോകകപ്പിന് മുമ്പ് ബ്രസീൽ ക്രൊയേഷ്യയെയും ഒാസ്ട്രിയയെയും അർജൻറീന ഹെയ്തിയെയും നേരിടും. പോർചുഗൽ, സ്പെയിൻ, ഫ്രാൻസ് ടീമുകളും വരുംദിനങ്ങളിൽ പരിശീലന പോരാട്ടത്തിനിറങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
