ലക്ഷം ഇരിപ്പിടം; ഏറ്റവും വലിയ ഫുട്ബാൾ മൈതാനം ചൈനയിൽ വരുന്നു
text_fieldsചൈന: ബാഴ്സലോണയുടെ ലോക പ്രശസ്ത കളിയിടമായ നൗ ക്യാമ്പിനെക്കാൾ വലിയ ഫുട്ബാൾ സ ്റ്റേഡിയം നിർമിക്കാനൊരുങ്ങി ചൈന. 170 കോടി ഡോളർ (13,064 കോടി രൂപ) മുടക്കി ലക്ഷം പേർക്ക് ഇര ുന്ന് കളി ആസ്വദിക്കാവുന്ന മൈതാനം വരുന്നത് തെക്കൻ മേഖലയിലെ ഗ്വാങ്ഷൂ പട്ടണത്തിൽ.
ഗ്വാങ്ഷൂ എവർഗ്രാൻഡ് സ്റ്റേഡിയം 2022ഓടെ പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ചുറ്റും താമരയിതളുകൾ തണലിട്ടുനിൽക്കുന്ന അനുഭവമാകും സ്റ്റേഡിയത്തിെൻറ സവിശേഷത. ഒരു ലക്ഷം പേർക്ക് ഇരിപ്പിടമുള്ള മൈതാനം ലോകത്തെ ഏറ്റവും വലിയതാകുമെങ്കിലും നൗ ക്യാമ്പ് വൈകാതെ 1,05,000 ഇരിപ്പിടമായി ഉയർത്തുന്നതോടെ റെക്കോഡ് പഴങ്കഥയാകും.
ഗ്വാങ്ഷൂ എവർഗ്രാൻഡിെൻറ എതിരാളികളായ ഷാങ്ഹായ് എസ്.െഎ.പി.ജിയും പുതിയ മൈതാനം നിർമിക്കുന്നുണ്ടെങ്കിലും 33,000പേർക്ക് മാത്രമാകും ഇരിപ്പിടം. 2021ലെ ഫിഫ കപ്പ്, ലോകകപ്പ്, 2023ലെ എ.എഫ്.സി ഏഷ്യൻ കപ്പ് എന്നിവക്ക് ആതിഥ്യം വഹിക്കുന്നത് ചൈനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
