Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2019 5:23 PM GMT Updated On
date_range 20 Sep 2019 5:23 PM GMT‘റോണോ, അവരിലൊരാൾ ഞാനായിരുന്നു’
text_fieldscamera_alt???? ??????? ???????????? ??????? ??????????????????????
ലിസ്ബൺ: ലിസ്ബണിലെ സ്റ്റേഡിയത്തിൽ കുഞ്ഞുന്നാളിൽ പന്തുതട്ടിപ്പഠിച്ച കാലം അയവി റക്കിയതിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം ഒരു കഥ പറഞ്ഞിരുന്നു. ഫുട്ബ ാളിെൻറ കളത്തിൽ വേരുറപ്പിക്കാൻ േമാഹിച്ച ബാല്യത്തിൽ, വീടുവിട്ടുനിൽക്കേണ്ടിവന്ന ക ാലത്ത് പന്തിനൊപ്പം പട്ടിണിയെയും ഡ്രിബ്ൾ ചെയ്തു കയറാൻ പഠിച്ചെടുത്ത കഥ. 11 വയസ്സി െൻറ ഇളമയിൽ, പാതിരാത്രിയിൽ മക്ഡൊണാൾഡ് കടയുടെ വാതിലിൽ മുട്ടി, അവിടെ ബാക്കിയായ ബർഗറുകൾ ചോദിച്ച് അവ തിന്നു പശിയടക്കിയ കഥ ഐ.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ വിശദീകരിച്ചത്.
അന്ന് തങ്ങൾക്ക് കനിവോടെ ബർഗറുകൾ നൽകിയ മൂന്നു പെൺകുട്ടികളായിരുന്നു റൊണാൾഡോയുെട കഥയിലെ നായികമാർ. അവരിൽ ഏദ്ൻ എന്ന പെൺകുട്ടിയുടെ പേരു മാത്രമാണ് ആധുനിക ഫുട്ബാളിലെ മിന്നുംതാരത്തിെൻറ ഓർമകളിലുണ്ടായിരുന്നത്. ആ അഭിമുഖം അവരുമായുള്ള സമാഗമത്തിന് വഴിയൊരുക്കിയെങ്കിലെന്ന് സംസാരത്തിനിടയിൽതന്നെ റോണോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അഭിമുഖം പുറത്തുവന്ന് ഒരു ദിവസത്തിനകം മൂന്ന് ‘മാലാഖ’മാരിലൊരാൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഏദ്നക്കൊപ്പമുള്ള രണ്ടുപേരിലൊരാൾ. പേര് പൗള ലെക്ക. ക്രിസ്റ്റ്യാനോയുടെ ക്ഷണം സ്വീകരിച്ച് വിരുന്നിൽ പങ്കെടുക്കാൻ താൻ സന്തോഷപൂർവം കാത്തിരിക്കുകയാണെന്നായിരുന്നു ലെക്കയുടെ ആദ്യ പ്രതികരണം. ‘‘ആ കുട്ടിക്കൂട്ടം എന്നും റെസ്റ്റാറൻറിെൻറ മുന്നിൽ പ്രത്യക്ഷപ്പെടുമായിരുന്നു. ഹാംബർഗറുകൾ ബാക്കിയുണ്ടോയെന്നറിയാനായിരുന്നു അത്. മാനേജറുടെ അനുവാദം വാങ്ങി ഞങ്ങൾ അവർക്കതു നൽകും. ആ കൂട്ടത്തിൽ പേടിച്ചരണ്ടപോലെയുള്ള കുട്ടിയായിരുന്നു ക്രിസ്റ്റ്യാനോ എന്ന് ഞാേനാർക്കുന്നു. എല്ലാ ദിവസവുമെന്നോണം അവരെത്തുമായിരുന്നു. ഇപ്പോഴും അതോർത്ത് ഞാൻ ചിരിക്കാറുണ്ട്. എെൻറ മകനോട് പലപ്പോഴും ഞാനീ കഥ പറഞ്ഞിട്ടുണ്ട്. റൊണാൾേഡാക്ക് ബർഗർ നൽകിയിട്ടുണ്ട് എന്ന അവകാശവാദം വെറും പുളുവടി മാത്രമായാണ് അവൻ കരുതിപ്പോന്നത്’’ -പോർചുഗീസ് റേഡിയോ സ്റ്റേഷനായ റെനാസെൻകക്ക് നൽകിയ അഭിമുഖത്തിൽ ലെക്ക പറഞ്ഞു.
എെൻറ ഭർത്താവിന് ഇക്കഥയറിയാം. പലപ്പോഴും കടയിൽനിന്ന് എന്നെ കൂട്ടാനെത്തുന്ന അദ്ദേഹം ചിലപ്പോഴൊക്കെ റൊണാൾഡോയെ കണ്ടിട്ടുമുണ്ട്. ഒരുപാടു വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവങ്ങളിലേക്ക് ഇപ്പോൾ തിരിച്ചുപോവേണ്ടി വന്നത് തമാശയായി തോന്നുന്നു. റൊണാൾഡോയുടെ വിനയമാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. എന്നെ അദ്ദേഹം വിരുന്നിന് വിളിക്കുകയാണെങ്കിൽ തീർച്ചയായും പോകും. ഞങ്ങളെ ഓർത്തുകൊണ്ടിരിക്കുന്നതിന് ആദ്യം നന്ദി പറയണം’’ -െലക്ക പറയുന്നു.
ഭർത്താവ് ജോസ് കോസ്റ്റക്കും രണ്ടു മക്കൾക്കുമൊപ്പമാണിപ്പോൾ ലെക്കയുടെ ജീവിതം. ഏദ്നയുമായി കുറേക്കാലം ബന്ധമുണ്ടായിരുന്നു. ഇപ്പോൾ അവൾ എവിടെയാണെന്നറിയില്ല. ‘ജീവിതത്തിലെ ഗതിവിഗതികളെക്കുറിച്ചാലോചിച്ചിരിക്കുകയാണ് ഞാനിപ്പോൾ. വിധിയിലെനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ അതു വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു’ -ഫേസ്ബുക്കിൽ െലക്ക എഴുതി.

Next Story