ലിറോയ് സാനെ ബയേണിൽ
text_fieldsമ്യൂണിക്: മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര എൻജിനായിരുന്ന ലിറോയ് സാനെ ജർമൻ ലീഗ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ. 500 കോടി രൂപ മുടക്കിയാണ് അഞ്ചു വർഷെത്ത കരാറിൽ സാനെയെ ബയേൺ ടീമിലെത്തിച്ചത്. ഷാൽക്കെയിൽനിന്ന് 2016ൽ സിറ്റിയിലെത്തിയ സാനെ ടീം കഴിഞ്ഞ വർഷങ്ങളിൽ നേടിയ വിജയങ്ങളിലെ നിർണായക സാന്നിധ്യമായിരുന്നു.
രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവ സ്വന്തമാക്കിയ താരം 2018ൽ പ്രീമിയർ ലീഗിെൻറ താരവുമായി. കാൽമുട്ടിനേറ്റ പരിക്ക് കഴിഞ്ഞ സീസണിൽ വില്ലനായപ്പോൾ സിറ്റിയുടെ കുതിപ്പിനെയും ഇത് ബാധിച്ചു. ഫിൽ ഫോഡനും റിയാദ് മെഹ്റസും മികവിലേക്കെത്തുന്നത് സാനെക്ക് പകരക്കാരെ കണ്ടെത്താനുള്ള സിറ്റി കോച്ച് ഗാർഡിയോളയുടെ ശ്രമങ്ങൾക്ക് ആശ്വാസമാകും. വലിയ ലക്ഷ്യങ്ങളുള്ള ക്ലബാണ് ബയേണെന്നും ആ ലക്ഷ്യങ്ങളിലാണ് തെൻറ കണ്ണെന്നും കരാർ ഒപ്പുവെച്ച ജർമൻ ദേശീയ താരം കൂടിയായ സാനെ പറഞ്ഞു.
