Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഡിഷയെ വീഴ്ത്തി ബംഗളൂരു മുന്നിൽ
text_fieldsbookmark_border
ഭുവനേശ്വർ: പൊരുതിക്കളിച്ച ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബംഗളൂരു എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. 37ാം മിനിറ്റിൽ യുവാനൻ നേടിയ േഗാളാണ് മത്സരത്തിെൻറ വിധിയെഴുതിയത്. ഏഴു മത്സരങ്ങളിൽ 13 പോയൻറാണ് നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരുവിെൻറ സമ്പാദ്യം.
മത്സരത്തിെൻറ തുടക്കത്തിൽ ആധിപത്യം കാട്ടിയ ബംഗളൂരു ലീഡ് നേടിയതിനുശേഷം പിന്നാക്കംവലിഞ്ഞു. തുടർന്നങ്ങോട്ട് ആക്രമിച്ചുകയറിയ ഒഡിഷക്ക് പലതവണ നിർഭാഗ്യവും എതിർഗോളി ഗുർപ്രീത് സിങ്ങിെൻറ മിടുക്കും വിലങ്ങുതടിയാവുകയായിരുന്നു. ഏഴുകളികളിൽ ആറു പോയൻറുമായി ഒഡിഷ എഫ്.സി ആറാം സ്ഥാനത്ത് തുടരുന്നു.
Next Story
