Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്സലോണ,...

ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റികോ മഡ്രിഡ്, ബയേണ്‍ മ്യൂണിക് ഇന്നിറങ്ങും

text_fields
bookmark_border
ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റികോ മഡ്രിഡ്, ബയേണ്‍ മ്യൂണിക് ഇന്നിറങ്ങും
cancel

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ് ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ വമ്പന്‍ ടീമുകള്‍ കളത്തില്‍. ആഴ്സനല്‍, പി.എസ്.ജി, ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റികോ മഡ്രിഡ്, നാപോളി തുടങ്ങിയ മുന്‍നിര ക്ളബുകള്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഗ്രൂപ് ‘എ’യിലെ ആഴ്സനല്‍-പി.എസ്.ജി പോരാട്ടമാണ് ആരാധകലോകം ഉറ്റുനേക്കുന്നത്.

പി.എസ്.ജിയുടെ തട്ടകത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഇരുവരും ഓരോ ഗോളുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. ഹോം ഗ്രൗണ്ടിന്‍െറ മുന്‍തൂക്കത്തില്‍ ഫ്രഞ്ച് വമ്പന്മാരെ തകര്‍ത്ത് മുന്നേറാമെന്നാണ് ഗണ്ണേഴ്സിന്‍െറ കണക്കുകൂട്ടല്‍. ഗ്രൂപ്പില്‍ നില ഭദ്രമാക്കിയ ഇരുടീമുകളും 10 പോയന്‍റുമായി ഒപ്പമാണ്. ബുധനാഴ്ച ജയിക്കുന്നവര്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും പ്രീക്വാര്‍ട്ടറിലേക്കും കടക്കും. നാലു കളികളില്‍ ഇരുവരും മൂന്നു ജയവും ഒരു സമനിലയുമായി മുന്നേറുകയാണ്.
 ഗ്രൂപ് ‘സി’യില്‍ ബാഴ്സലോണ സ്കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റിക്കിനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മന്‍ കരുത്തരായ ബൊറൂസിയ മോന്‍ഷന്‍ഗ്ളാഡ്ബാഹിനെ നേരിടും.

ഹോം ഗ്രൗണ്ടില്‍ സിറ്റിയെ തോല്‍പിച്ചിരുന്ന ബാഴ്സലോണ പിന്നീട് മാഞ്ചസ്റ്ററില്‍നിന്ന് ഏറ്റുവാങ്ങിയ (3-1) തോല്‍വി മറക്കാനായിരിക്കും ബുധനാഴ്ച കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ലാ ലിഗ മത്സരത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരങ്ങളായ മെസ്സിയും സുവാരസും ഇന്നിറങ്ങും. ഒമ്പതു പോയന്‍റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തും ഏഴു പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമാണ്. ഗ്രൂപ് ‘ഡി’യില്‍ അത്ലറ്റികോ മഡ്രിഡ് ഹോളണ്ട് ക്ളബായ പി.സ്.വിയെ നേരിടുമ്പോള്‍ ഗ്രൂപ് ‘ബി’യില്‍ നാപോളി ഡൈനാമോ കിയവിനെ നേരിടും.  മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് റഷ്യന്‍ ക്ളബ് എഫ്.സി റോസ്തോയെ നേരിടും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ntoine-Griezmann
News Summary - ntoine-Griezmann-(C
Next Story