Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ: നെരോക്ക...

ഐ.എസ്​.എൽ: നെരോക്ക എഫ്​.സി താരം ഇംറാൻ ഖാൻ ​േനാർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡിലേക്ക്​

text_fields
bookmark_border
ഐ.എസ്​.എൽ: നെരോക്ക എഫ്​.സി താരം ഇംറാൻ ഖാൻ ​േനാർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡിലേക്ക്​
cancel

ന്യൂഡൽഹി: നെരോക്കയുടെ മണിപ്പൂരി താരം ഇംറാൻ ഖാൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്​. അറ്റാക്കിങ്​ മിഡ്​ഫീൽഡിൽ കഴിവുതെളിയിച്ച 25 കാരനെ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡാണ്​ റാഞ്ചിയത്​. ഐ.ലീഗിൽ നെരോക്കക്കായി 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്​. 

2013ൽ കൊൽക്കത്ത ടീമായ മുഹമ്മദൻസ്​ സ്​പോർടിങ്ങിലൂടെയാണ്​ മണിപ്പൂരി താരം പ്രഫഷണൽ ലീഗിൽ കളി ആരംഭിക്കുന്നത്​. 2018ൽ ഐ.എസ്​.എൽ ക്ലബായ എഫ്​.സി ഗോവ താരവുമായി കരാറിലെത്തിയെങ്കിലും കേരള ടീം ഗോകുലം എഫ്​.സിക്ക്​ ലോണിൽ കൈമാറിയിരുന്നു. 

കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനം കാഴ്​ചവെക്കാനാവാതിരുന്ന നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​ ഇത്തവണ നിരവധി താരങ്ങളെ ട്രാസ്​ഫർ വിപണിയിൽ സ്വന്തമാക്കിയിട്ടുണ്ട്​. ഇന്ത്യൻ താരങ്ങളായ ഗുർജീന്ദർ കുമാർ, പോനിഫ്​ വാസ്​, ലാൽഖവപൂനിയ, റോചർസെല എന്നിവരെ നേരത്തെ തന്നെ ക്ലബ്​ സ്വന്തമാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootballi league
News Summary - NorthEast United FC close to signing Imran Khan from NEROCA FC
Next Story