Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനോ​ർ​ത്ത്​​...

നോ​ർ​ത്ത്​​ ഇൗ​സ്​​റ്റ്​-​ഗോ​വ പോരാട്ടം സ​മ​നി​ല​യി​ൽ (2-2)

text_fields
bookmark_border
Federico-Gallego-of-Northeast-goal
cancel
camera_alt???????????? ??????????????? ????? ????? ??????? ????????????? ????????? ????????????????????????? ???????? ??????????????

ഗു​വാ​ഹ​തി: ഗോ​ളി​ന്​ ഗോ​ൾ, ഫൗ​ളി​ന്​ ഫൗ​ൾ, ക​ളി​ക്കു ക​ളി. വീ​റും വാ​ശി​യും നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഹ​രം​പ​ക​ർ​ന്ന സ​മ​നി​ല​യോ​ടെ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ എ​ഫ്.​സി-​​ഗോ​വ എ​ഫ്.​സി മ​ത്സ​രം പി​രി​ഞ്ഞു. ​സൂ​പ്പ​ർ ലീ​ഗി​ലെ ഗോ​ള​ടി​യ​ന്ത്രം ഫെ​റാ​ൻ കൊ​റോ​മി​ന​സ്​ ഇ​ര​ട്ട ഗോ​ളു​മാ​യി ഗോ​വ​യെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ച്ച​പ്പോ​ൾ, ആ​ദ്യ മി​നി​റ്റി​ൽ​ത​ന്നെ പ്ര​ഹ​രം ന​ൽ​കി എ​തി​രാ​ളി​യെ​ ഞെ​ട്ടി​ച്ച നോ​ർ​ത്ത്​​ ഇൗ​സ്​​റ്റും മോ​ശ​മാ​ക്കി​യി​ല്ല.

മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ ടി.​പി. ര​ഹ​നേ​ഷി​​​​െൻറ ഉ​ജ്ജ്വ​ല സേ​വു​ക​ൾ​ക്കും ലീ​ഗി​ലെ മൂ​ന്നാം അ​ങ്കം സാ​ക്ഷി​യാ​യി. ക​ളി​യു​ടെ ഒ​മ്പ​താം മി​നി​റ്റി​ൽ ഉ​റു​ഗ്വാ​യ്​ താ​രം ഫ്രെ​ഡ​റി​കോ ​ഗ​ലേ​ഗോ​യു​ടെ ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ നോ​ർ​ത്ത്​​ ഇൗ​സ്​​റ്റി​​​​െൻറ ആ​ത്​​മ​വി​ശ്വാ​സ​ത്തെ ത​ച്ചു​ട​ച്ചു​കൊ​ണ്ടാ​ണ്​ കൊ​റോ​മി​ന​സ്​ ഗോ​വ​യു​ടെ കൈ​പി​ടി​ച്ച​ത്. 14, 38 മി​നി​റ്റി​ൽ ജാ​കി​ച​ന്ദ്​ സി​ങ്ങി​​​​െൻറ​യും ഹ്യൂ​ഗോ ബൗ​മ​സി​​​​െൻറ​യും സ​ഹാ​യ​ത്തി​ലാ​ണ്​ കൊ​റോ​മി​ന​സ്​ ​സ്​​കോ​ർ ചെ​യ്​​ത​ത്.

ഗോ​വ​യു​ടെ ലീ​ഡു​മാ​യി പി​രി​ഞ്ഞ ഒ​ന്നാം പ​കു​തി​ക്കു​ശേ​ഷ​മാ​യി​രു​ന്നു നോ​ർ​ത്ത്​​ ഇൗ​സ്​​റ്റു​കാ​രു​ടെ സ​മ​നി​ല പി​റ​ന്ന​ത്. നി​ഖി​ൽ ക​ദ​വും ഫ്രെ​ഡ​റി​കോ​യും നി​ര​ന്ത​രം ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ നൈ​ജീ​രി​യ​ൻ സ്​​ട്രൈ​ക്ക​ർ ബ​ർ​തോ​ല​മേ​വ്​ ഒ​ഗ്​​ബെ​ചെ സ​മ​നി​ല ഗോ​ൾ നേ​ടി. പി​ന്നീ​ടു​ള്ള മി​നി​റ്റു​ക​ളി​ൽ ​ക​ളി മു​റു​കി​യെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballgoamalayalam newssports newsISL 2018north east
News Summary - north east- Goa tournament tie -sports news
Next Story