2026 ലോ​ക​ക​പ്പി​ന്​ സം​യു​ക്ത  ആ​തി​ഥേ​യ​ത്വം

അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്​​സി​കോ രാ​ജ്യ​ങ്ങ​ൾ വേ​ദി​യാ​വും

world-cup

മോ​സ്​​കോ: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്​ അ​മേ​രി​ക്ക, മെ​ക്​​സി​കോ, കാ​ന​ഡ രാ​ജ്യ​ങ്ങ​ൾ ​ഒ​ന്നി​ച്ച്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. മോ​സ്​​കോ​യി​ൽ ചേ​ർ​ന്ന ഫി​ഫ കോ​ൺ​ഗ്ര​സി​ലെ മൂ​ന്ന്​ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത ആ​തി​ഥേ​യ​ത്വ​ത്തി​ന്​ ന​റു​ക്ക്​ വീ​ണ​ത്. വ​ട​ക്ക​ൻ അ​മേ​രി​ക്ക​േ​വാ​െ​ട്ട​ടു​പ്പി​ലൂ​ടെ​യാ​ണ്​ രാ​ജ്യ​ങ്ങ​ൾ 134 വോ​ട്ട്​ നേ​ടി​യ​പ്പോ​ൾ ഒ​റ്റ​ക്ക്​ വേ​ദി​യൊ​രു​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ ​മൊ​റോ​കോ​ക്ക്​ 65 വോ​ട്ട്​ മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ.

1994ലെ ​അ​മേ​രി​ക്ക ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ വ​ട​ക്ക​ൻ ​അ​മേ​രി​ക്ക​യി​ലേ​ക്ക്​ വി​ശ്വ​മേ​ള​യെ​ത്തു​ന്ന​ത്. അ​ടി​സ്​​ഥാ​ന സൗ​ക​ര്യം, ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ല​ളി​ത​മാ​യ ഗ​താ​ഗ​ത സം​വി​ധാ​നം, അ​ത്യാ​ധു​നി​ക സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ്​ വ​ട​ക്ക​ൻ ​അ​മേ​രി​ക്ക​ക്ക്​ വോ​ട്ട്​ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​യ​ത്. അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ മാ​തൃ​ക​യി​ലൊ​രു ആ​ഫ്രി​ക്ക​ൻ ലോ​ക​ക​പ്പ്​ എ​ന്ന​താ​യി​രു​ന്നു മൊ​റോ​കോ​യു​ടെ വാ​ഗ്​​ദാ​നം.  ടീ​മു​ക​ളു​ടെ എ​ണ്ണം 32ൽ​നി​ന്നു 48 ആ​യി ഉ​യ​ർ​ത്തി​യാ​ണ്​ 2026 ലോ​ക​ക​പ്പി​ന്​ പ​ന്തു​രു​ളു​ന്ന​ത്.

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top