Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രതിഫലമില്ല;...

പ്രതിഫലമില്ല; ഹൈദരാബാദ്​ എഫ്​.സിക്കെതിരെ മുൻ കോച്ചും കളിക്കാരും

text_fields
bookmark_border
പ്രതിഫലമില്ല; ഹൈദരാബാദ്​ എഫ്​.സിക്കെതിരെ മുൻ കോച്ചും കളിക്കാരും
cancel


ന്യൂഡൽഹി: ഇൗ വർഷം ഇതുവരെ തങ്ങൾക്ക്​ പ്രതിഫലം ലഭിച്ചില്ലെന്ന്​ കാണിച്ച്​ ഇന്ത്യൻ സൂപ്പർ ലീഗ്​ ക്ലബായ ഹൈദരാ ബാദ്​ എഫ്​.സിയുടെ മുൻ കോച്ച്​ ഫിൽ ബ്രൗണും ഒരുപറ്റം വിദേശ കളിക്കാരും അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷന്​ കത്തയച്ചു.< /p>

‘രണ്ട്​ മൂന്ന്​​ മാസം വൈകിയാണ്​ പ്രതിഫലം ലഭിക്കാറുള്ളത്​. പുതിയ ടീമെന്ന നിലയിൽ അത്​ മനസിലാക്കാം. എന്നാൽ പ റഞ്ഞ എല്ലാ അവധികളും കഴിഞ്ഞിരിക്കുന്നു. കോവിഡ്​-19ൻെറ പശ്ചാത്തലത്തിൽ ഇടപാട്​ നടക്കുന്നില്ലെന്നാണ്​ പറയുന്നത്​. ബാങ്കുകൾ തുറന്നിരിക്കുന്നതും സാധരണപോലെ പ്രവർത്തിക്കുന്ന വിവരവും ഞങ്ങൾക്കറിയാം’ പേര്​ വെളിപ്പെടുത്താത്ത ടീമിലെ വിദേശ കളിക്കാരൻ തങ്ങളുടെ ദൈന്യത വിശദീകരിച്ചു.

ഫിൽ ബ്രൗണിൻെറയും കളിക്കാരുടെയും കത്ത്​ ലഭി​െച്ചന്നും ഹൈദരാബാദ്​ എഫ്​.സിയുമായി ബന്ധ​െപ്പട്ടപ്പോൾ സമയം ആവശ്യപ്പെട്ടതായും ക്ലബ്​ തന്നെ പ്രശ്​നത്തിന്​ പരിഹാരം കണ്ടില്ലെങ്കിൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും​ എ.ഐ.എഫ്​.എഫ്​ ജനറൽ സെക്രട്ടറി കുശാൽ ദാസ്​ പറഞ്ഞു. ക്ലബ്​ അധികൃതരും എ.ഐ.എഫ്​.എഫുമായും കൂടിയാലോചിച്ച ശേഷം ഉചിതമായ സമയത്ത്​ വിഷയത്തിൽ പ്രതികരിക്കുമെന്ന്​ ഹൈദരാബാദ്​ എഫ്​.സി ചീഫ്​ ഓപറേറ്റിങ്​ ഓഫിസർ നിതിൻ പന്ത്​ വ്യക്​തമാക്കി.

ജനുവരി 10ന്​ ചെന്നൈയിൻ എഫ്​.സിയോട്​ 1-3ന്​ പരാജയപ്പെട്ടതിന്​ പിന്നാലെ പ്രീമിയർ ലീഗിൽ ഹൾ സിറ്റി, ഡർബി കൗണ്ടി, ബോൾട്ടൺ വാണ്ടറേഴ്​സ്​ എന്നീ ക്ലബുകളെ പരിശീലിപ്പിച്ച ബ്രൗണിനെ ഹൈദരാബാദ്​​ പുറത്താക്കിയിരുന്നു. എന്നാൽ 10 മാസത്തെ കരാർ പൂർത്തിയാവാത്തതിനാൽ മെയ്​ വരെയുള്ള പ്രതിഫലം നൽകാൻ അവർ ബാധ്യസ്​ഥരാണ്​​. പൂണെ എഫ്​.സിയുടെ പകരക്കാരായി കഴിഞ്ഞ സീസണിൽ അരങ്ങേറിയ നൈസാമിൻെറ നാട്ടുകാർക്ക്​ പക്ഷേ പോയൻറ്​ പട്ടികയിലെ അവസാന സ്​ഥാനക്കാരായി മാത്രമാണ്​ ഫിനിഷ്​ ചെയ്യാനായത്​. മാർച്ച്​ 14ന്​ എഫ്​.സി ഗോവയും എ.ടി.കെയും തമ്മിൽ നടന്ന ഫൈനൽ മത്സരം അടച്ചിട്ട സ്​റ്റേഡിയത്തിലാണ്​ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLindian football. malayalam football news. hyderabad fc. phil brownforeign players
News Summary - no salary in 2020-Hyderabad FC players, former coach Brown written letter to AIFF - sports
Next Story