Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി നേടിയ...

സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് നിയമസഭയുടെ അഭിനന്ദനം

text_fields
bookmark_border
kerala santhosh trophy champion
cancel

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോൾ ടീമിനെ നിയമസഭ അഭിനന്ദിച്ചു. കേരളം ഒറ്റമനസോടെ കിരീട നേട്ടം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ പ്രോത്സാഹനവും സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവും. ദേശീയ കിരീടം നേടിയ വോളിബോൾ ടീമിനേയും സഭയിൽ അഭിനന്ദിച്ചു. 

ടീമംഗങ്ങൾക്ക് അർഹമായ ക്യാഷ് അവാർഡ് നൽകുമെന്നും അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും എ.സി മൊയ്തീൻ അറിയിച്ചു.

സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ആ​​​​റാം വ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യെ​​​​ത്തി​​​​യ കേ​​​​ര​​​​ള ടീ​​​​മി​​​​നു ഗം​​​​ഭീ​​​​ര വ​​​​ര​​​​വേ​​​​ൽ​​​​പ്പാ​​​​ണ് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും തു​​​​ട​​​​ർ​​​​ന്ന് ക​​​​ലൂ​​​​ർ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു രാ​​​​ജ്യാ​​​​ന്ത​​​​ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും കഴിഞ്ഞ ദിവസം ഒ​​​​രു​​​​ക്കി​​​​യിരുന്നത്. പതിനാലു വർഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്.

Show Full Article
TAGS:santhosh trophy kerala assembly kerala news sports news 
News Summary - Niyamasabha-Kerala news
Next Story