Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിഷു കുമാർ...

നിഷു കുമാർ ബ്ലാസ്​റ്റേഴ്​സിൽ; റാഞ്ചിയത്​ റെക്കോഡ്​ തുകക്ക്

text_fields
bookmark_border
നിഷു കുമാർ ബ്ലാസ്​റ്റേഴ്​സിൽ; റാഞ്ചിയത്​ റെക്കോഡ്​ തുകക്ക്
cancel

കൊ​ച്ചി: ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ മി​ന്നും താ​ര​ത്തെ പൊ​ന്നും വി​ല​കൊ​ടു​ത്ത്​ വാ​ങ്ങി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ക​രു​ക്ക​ൾ നീ​ക്കി​ത്തു​ട​ങ്ങി. അ​ഞ്ചു വ​ർ​ഷ​ത്തോ​ളം നീ​ല​പ്പ​ട​യു​ടെ വി​ങ്ങു​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ നി​ഷു കു​മാ​റി​നെ​യാ​ണ്​ അ​ഞ്ചു കോ​ടി ന​ൽ​കി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സ്വ​ന്ത​മാ​ക്കി​യ​ത്. താ​ര​വു​മാ​യു​ള്ള ക​രാ​ർ പൂ​ർ​ത്തി​യാ​യ​താ​യാ​ണ്​ വി​വ​രം.

എ​ന്നാ​ൽ, ക്ല​ബ്​ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ പ്ര​തി​രോ​ധ നി​ര​ക്കാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന ക​ളി​ക്കാ​ര​നാ​യി നി​ഷു​കു​മാ​ർ മാ​റും. മു​ൻ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​രം സ​ന്ദേ​ശ്​ ജി​ങ്കാ​​െൻറ പ്ര​തി​ഫ​ല റെ​ക്കോ​ഡാ​ണ്​ ച​ണ്ഡീ​ഗ​ഢു​കാ​ര​നാ​യ താ​രം മ​റി​ക​ട​ന്ന​ത്. ജി​ങ്കാ​ൻ പു​തി​യ സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വി​ട്ടി​രു​ന്നു.  ഇ​ട​തു-​വ​ല​തു വി​ങ്ങു​ക​ളി​ൽ ഒ​രു​പോ​ലെ തി​ള​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്​ ഈ 22 ​കാ​ര​​െൻറ മി​ടു​ക്ക്.

2015ലാ​ണ്​ താ​ര​ം ബം​ഗ​ളൂ​രു സീ​നി​യ​ർ ടീ​മി​ലേ​ക്കെ​ത്തു​ന്ന​ത്. 55 മ​ത്സ​ര​ങ്ങ​ൾ ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​ർ​ക്കു​വേ​ണ്ടി ബൂ​ട്ടു​കെ​ട്ടി​യ നി​ഷു കു​മാ​ർ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ ക്ല​ബി​നാ​യി ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ച​ണ്ഡി​ഗ​ഢ്​​ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു തു​ട​ക്കം.

18ാം വ​യ​സ്സി​ൽ ത​ന്നെ എ.​ഐ.​എ​ഫ്.​എ​ഫി​​െൻറ എ​ലൈ​റ്റ്​ അ​ക്കാ​ദ​മി​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ബം​ഗ​ളൂ​രു എ​ഫ്.​സി റാ​ഞ്ചി. 2016ൽ ​ഇ​ന്ത്യ​ൻ അ​ണ്ട​ർ 19, അ​ണ്ട​ർ 23, ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ക​ളി​ച്ച ശേ​ഷം, 2018ൽ ​ജോ​ർ​ഡാ​നെ​തി​രെ ഇ​ന്ത്യ​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞു. പ്ര​ഥ​മ മ​ത്സ​ര​ത്തി​ൽ ത​ന്നെ ഗോ​ൾ നേ​ടി താ​രം വ​ര​വ​റി​യി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersbengaluru fcsandesh jhinganmalayalam newssports newsTransfer newsNishu Kumar
News Summary - nishu kumar joins kerala blasters- sports
Next Story