സൗഹൃദ മത്സരത്തില്‍ നൈജീരിയയോട് തോറ്റ് അര്‍ജന്റീന (4-2)
text_fieldsക്രാസ്നോദർ (റഷ്യ): സൗഹൃദ മത്സരത്തില്‍ നൈജീരിയയോട് തോറ്റ് അര്‍ജന്റീന. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് നൈജീരിയ അര്‍ജന്റീനയെ തകർത്തത്. അലക്സ് ഇവോബി നേടിയ ഇരട്ടഗോളാണ് നൈജീരിയക്ക് ജയമൊരുക്കിയത്.
സൂപ്പർ താരം ലയണല്‍ മെസ്സി ഇല്ലാതെയിറങ്ങിയ അര്‍ജന്റീനയാണ് ആദ്യം ഗോൾ നേടിയത്. ഇരുപത്തിയേഴാം മിനുട്ടില്‍ എവര്‍ ബനേഗയായിരുന്നു സ്കോറര്‍. മുപ്പത്തിയാറാം മിനുട്ടില്‍ സെര്‍ജിയോ അഗ്വീറോ ലീഡ് രണ്ടാക്കി. ആദ്യ പകുതിയവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നില്‍ക്കെ ആഴ്സണല്‍ താരം ഇഹനാച്ചോയിലൂടെ നൈജീരിയ തിരിച്ചടി തുടങ്ങി.52ാം മിനുട്ടില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം അലക്സ് ഇവോബി നൈജീരിയയെ ഒപ്പമെത്തിച്ചു. രണ്ട് മിനുട്ടിനകം ഇഡോവുവിലൂടെ നൈജീരിയ ലീഡെടുത്തു. 73ാം മിനുട്ടില്‍ ഇവോബി ഇരട്ടഗോള്‍ നേടി നൈജീരിയയുടെ വിജയമുറപ്പിച്ചു. പ്രതിരോധ നിരയുടെ പിഴവുകളാണ് അര്‍ജന്റീനക്ക് തിരിച്ചടിയായത്.
കളിക്ക് പിന്നാലെ ഡ്രസിങ് റൂമിൽ മയങ്ങി വീണ സെർജിയോ അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
