നെയ്മർ ബാഴ്സയിൽ തുടരണമെന്നാണ് ആഗ്രഹം -ഇനിയെസ്റ്റ
text_fieldsന്യൂയോർക്: ബാഴ്സലോണ സൂപ്പർ താരം നെയ്മർ പി.എസ്.ജിയിലേക്ക് കൂടുമാറുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ, ബ്രസീലിയൻ താരം തെൻറ കൂടെ തുടരണമെന്നാണ് ആഗ്രഹമെന്ന് ആെന്ദ്ര ഇനിയെസ്റ്റ. റയൽ മഡ്രിഡിനെതിരായ എൽ ക്ലാസിക്കോക്കു മുമ്പുള്ള വാർത്തസമ്മേളനത്തിലാണ് സ്പാനിഷ് താരത്തിെൻറ കമൻറ്. ‘‘താരത്തെ കുറിച്ച് അഭ്യൂഹങ്ങൾ പരക്കുകയാണ്. നെയ്മർ ലോകത്തെ മികച്ച കളിക്കാരനാണ്.
ബാഴ്സയിൽ തന്നെ നെയ്മർ തുടരണമെന്നാണ് തെൻറ ആഗ്രഹം. 200 മില്യണോ 300 മില്യണോ അല്ല. അതിനേക്കാൾ മുകളിലാണ് ആ താരം ക്ലബിൽ തുടർന്നാലുള്ള നേട്ടങ്ങൾ’’ -ഇനിയെസ്റ്റ പറഞ്ഞു. ഫുട്ബാൾ ട്രാൻസ്ഫർ ലോകം ഇതുവരെ കാണാത്ത 222 മില്യൺ യൂറോക്കാണ് പി.എസ്.ജി നെയ്മറിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
