ഏതു സാഹചര്യം നേരിടാനും ‘ഡി.കെ’ തയാർ –രോഹിത്
text_fieldsകൊളംബോ: മത്സരത്തിനിടയിലെ ഏതു സാഹചര്യം നേരിടാനും കഴിവുള്ള കളിക്കാരനാണ് ദിനേശ് കാർത്തിക് എന്ന് ത്രിരാഷ്ട്ര ട്വൻറി20 ടൂർണമെൻറിൽ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച രോഹിത് ശർമ. അവസാന ഒാവറുകളിൽ ആവശ്യമുള്ളപ്പോൾ ക്രീസിലെത്തി ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ കെൽപുള്ള താരമായതിനാലാണ് ആറാം നമ്പറിലും ഇറക്കാതെ കാർത്തികിനെ കാത്തുവെച്ചതെന്ന് രോഹിത് പറഞ്ഞു.
ഫൈനലിൽ ബംഗ്ലാദേശിനെതിരെ 12 പന്തിൽ ജയിക്കാൻ 34 റൺസ് വേണ്ട ഘട്ടത്തിൽ ക്രീസിലെത്തിയ കാർത്തിക് ഒമ്പതു പന്തിൽ മൂന്ന് വീതം സിക്സും ഫോറുമടക്കം പുറത്താവാതെ 29 റൺസ് അടിച്ചുപറത്തിയാണ് ടീമിന് ജയം സമ്മാനിച്ചത്. ജയിക്കാൻ അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടിയിരിക്കെ മീഡിയം പേസർ സൗമ്യ സർക്കാറിനെ എക്സ്ട്ര കവറിനു മുകളിലൂടെ സിക്സിന് പറത്തിയായിരുന്നു ഡി.കെയുടെ വിജയാഘോഷം.
ആറാം നമ്പറിലും ബാറ്റിങ്ങിനിറക്കാതിരുന്നപ്പോൾ കാർത്തിക് നിരാശനായിരുന്നുവെന്ന് രോഹിത് പറഞ്ഞു. ‘‘13ാം ഒാവറിൽ ഞാൻ പുറത്താവുേമ്പാൾ കാർത്തിക് ആയിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, അവസാന ഘട്ടത്തിൽ കാർത്തികിെൻറ സേവനം ടീമിന് അനിവാര്യമായതിനാൽ വിജയ് ശങ്കറിനെയാണ് പകരമിറക്കിയത്. ഞാൻ ഡഗൗട്ടിലെത്തുേമ്പാൾ കാർത്തിക് നിരാശനായിരിക്കുന്നതാണ് കണ്ടത്. എന്നാൽ, താങ്കളുടെ ആവശ്യം അവസാന മൂന്ന് ഒാവറുകളിലാണെന്ന് പറഞ്ഞ് മനസ്സിലാക്കിയതോടെ ഡി.കെ മൂഡിലായി.
അത് കളത്തിൽ കാണുകയും ചെയ്തു’’ -രോഹിത് പറഞ്ഞു. പവർപ്ലേ ഒാവറുകളിലടക്കം മികച്ച ബൗളിങ് കാഴ്ചവെച്ച ഒാഫ് സ്പിന്നർ വാഷിങ്ടൺ സുന്ദറിെൻറ പ്രകടനവും ഗംഭീരമായിരുന്നുവെന്ന് രോഹിത് കൂട്ടിച്ചേർത്തു. എട്ട് വിക്കറ്റുമായി യുസ്വേന്ദ്ര ചഹലിനൊപ്പം ടൂർണമെൻറിലെ വിക്കറ്റ് വേട്ടക്കാരനായ സുന്ദറായിരുന്നു ടൂർണമെൻറിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
